കൊച്ചി : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടി മോളി കണ്ണമാലി ഗുരതരാവസ്ഥയിലായിരുന്നുയെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിക്ക് വെന്റിലേറ്റർ സഹായം വരെ ഘടിപ്പിച്ചിരുന്നു. ആ അവസ്ഥയിൽ നിന്നും പരിപൂർണമായി സുഖം പ്രാപിച്ചിരിക്കുകയാണ് മോളി കണ്ണമാലി. നടിയുടെ ചികിത്സയ്ക്കായി സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി പേർ സഹായം നൽകിയിരുന്നു. നടൻ ബാലയും മോളി കണ്ണമാലിക്ക് സഹായം നൽകിയിരുന്നു. ഇതാ ഇപ്പോൾ നടി താൻ ആരോഗ്യവതിയായതിന് ശേഷം തനിക്ക് സഹായം നൽകിയ ബാലയെ നേരിൽ കാണാൻ എത്തിയിരിക്കുകയാണ്.
'ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണൂ' എന്ന അടികുറുപ്പോടെ ബാലയെ മോളി കണ്ണമാലി സന്ദർശിക്കുന്ന വീഡിയോ നടൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ ചിത്രീകരിക്കുന്ന മുൻകൂട്ടി തീരുമാനിച്ചിട്ടൊന്നുമല്ലയെന്നും അഭിനയമല്ലയെന്നും അറിയിച്ചുകൊണ്ടാണ് ബാല വീഡിയോയ്ക്ക് തുടക്കമിടുന്നത്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ചാള മേരിയാണ് വിശേഷിപ്പിച്ചുകൊണ്ടാണ് ബാല മോളി കണ്ണമാലിയെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
"ഇവർ മരണത്തിന്റെ അടുത്തവരെ എത്തിയിരുന്നു. പക്ഷെ തിരിച്ചുവരുമെന്ന് എനിക്ക് തോന്നിയിരുന്നു. തിരിച്ചു വന്നു. അതുതന്നെ ഏറ്റവു വലിയ ഭാഗ്യമാണ്" ബാല പറഞ്ഞു. താൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ജനിക്കുമ്പോൾ സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാൻ സാധിക്കില്ല. എന്നാൽ മരിക്കുമ്പോൾ കൂടെ ആരൊക്കെയുണ്ടാകുമെന്ന് അറിയാൻ സാധിക്കുമെന്ന് ബാല മോളി കണ്ണമാലിയോടായി പറഞ്ഞു. എന്നിട്ട് നടൻ മോളി കണ്ണമാലിക്ക് തുടർചികിത്സ സഹായത്തിനായിട്ടുള്ള പണത്തിന്റെ ചെക്കും കൈമാറി.
തനിക്ക് ആദ്യം ഹൃദയാഘാതം സംഭവിച്ചപ്പോൾ പട്ടയം പണയംവെച്ച് നാല് ലക്ഷം രൂപ കടമെടുത്തിരുന്നു. കോവിഡിനെ തുടർന്ന് സിനിമകളും മറ്റു ലഭിക്കാതെ വന്നപ്പോൾ പണം തിരികെ അടയ്ക്കാൻ സാധിച്ചില്ല. ഈ പതിമൂന്നിന് ആറ് ലക്ഷം രൂപ തിരിച്ചടയ്ക്കണം. ഒരു നിവൃത്തിയില്ല അതുകൊണ്ടാണ് ബാല സാറിനെ കാണാനെത്തിയതെന്ന് മോളി കണ്ണമാലി പറഞ്ഞു. താൻ ആശുപത്രിയിൽ കിടന്നപ്പോൾ സഹായത്തിനായി തന്റെ മകൻ ആദ്യ വന്നത് ബാല സാറിന്റെ അരികിലേക്കാണ്. ഇപ്പോൾ ആശുപത്രിയിൽ നിന്നും ഇറങ്ങി ആദ്യമെത്തിയതും ബാലയെ കാണാനാണെന്നും നടി വ്യക്തമാക്കി. താൻ ഇനിയും സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് മോളി കണ്ണമാലി ബാലയ്ക്കൊപ്പം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...