Asif Ali: 'ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി', കൊത്തിന്റെ വിജയത്തിൽ ആസിഫ് അലി

ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി എന്നാണ് ആസിഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 06:19 PM IST
  • സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് നായകനാകുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്.
  • കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്.
  • പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ഫലമുണ്ടായി എന്ന് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.
Asif Ali: 'ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി', കൊത്തിന്റെ വിജയത്തിൽ ആസിഫ് അലി

ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 16ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ആസിഫ് അലി. ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നന്ദി എന്നാണ് ആസിഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റില്ലും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിഖില വിമൽ ആണ് ചിത്രത്തിൽ ആസിഫിന്റെ നായികയായെത്തിയത്. സിബി മലയിൽ ആണ് ചിത്രം സംവിധാനം ചെയ്തത്.

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് നായകനാകുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ഫലമുണ്ടായി എന്ന് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. 

Also Read: Asif Ali: 'നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്'; സിബി മലയിലിനെ കുറിച്ച് ആസിഫ് അലി

 

ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. 

ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, ചിത്രത്തിന്റെ സംഗീത സംവിധായകൻ കൈലാഷ് മേനോന്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News