Rifle Club: ആഷിഖ് അബുവിന്റെ ''റൈഫിൾ ക്ലബ്ബ് "; ചിത്രീകരണം ആരംഭിച്ചു

Rifle Club Movie Updates: ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി,  രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 07:07 PM IST
  • ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
  • ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.
Rifle Club: ആഷിഖ് അബുവിന്റെ ''റൈഫിൾ ക്ലബ്ബ് "; ചിത്രീകരണം ആരംഭിച്ചു

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി,  രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.

ALSO READ: 'എനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ട്, അത് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുള്ളതാണ്'; റോക്കിയോട് തുറന്ന് പറഞ്ഞ ജാസ്മിൻ

സൂപ്പർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഏറേ  ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്റെ പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം-റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, എഡിറ്റർ-വി സാജൻ,സംഘട്ടനം-സുപ്രീം സുന്ദർ,സ്റ്റിൽസ്-റോഷൻ, അർജ്ജുൻ കല്ലിങ്കൽ." റൈഫിൾ ക്ലബ്ബ് " ഓണത്തിന് പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News