മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകാൻ പോകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 'മെയിൻ റഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ അടൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം 2023 ആദ്യം തന്നെ തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2023 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്. വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല.
FILM ON ATAL BIHARI VAJPAYEE ANNOUNCED: VINOD BHANUSHALI - SANDEEP SINGH TO PRODUCE... #VinodBhanushali and #SandeepSingh join hands to make a film on the epic life story of Shri #AtalBihariVajpayee ji... Titled #MainRahoonYaNaRahoonYehDeshRehnaChahiye – #Atal. pic.twitter.com/LC82GZw3FJ
— taran adarsh (@taran_adarsh) June 28, 2022
Also Read: Maha Movie Release: ത്രില്ലറുമായി ഹൻസികയും ചിമ്പുവും; മഹാ റിലീസ് പ്രഖ്യാപിച്ചു
സിനിമയിൽ വാജ്പേയി പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പറയാൻ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത ശൈലിയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതെന്നും നിർമ്മാതാവ് അറിയിച്ചു.
Shabaash Mithu: മിതാലി രാജിന്റെ കഥ പറയുന്ന 'സബാഷ് മിതു'വിലെ വീഡിയോ ഗാനം പുറത്ത്
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രമാണ് സബാഷ് മിതു. നടി തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്. ചിത്രത്തിലെ ഫത്തേ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിൽ മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശസ്തിയിലേക്ക് ഉയർത്തി കൊണ്ട് വന്ന പ്രയത്നങ്ങളും ഒക്കെ പ്രതിപാദിക്കുന്നുണ്ടെന്നാണ് നേരത്തെ ഇറങ്ങിയ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സബാഷ് മിതു. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
സിര്‍ഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020ൽ മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...