Back Door Appointment : പിൻവാതിൽ നിയമനത്തിനെതിരെ മാർച്ചുമായി എത്തിയ Yuva Morcha പ്രവർത്തകർ Secretariat ന്റെ അകത്തേക്ക് ചാടി കയറി

സെക്രട്ടറിയേറ്റിനുള്ള മന്ത്രിസഭ യോ​ഗം പുരോഗമിക്കവെയാണ് യുവ മോർച്ച പ്രവർത്തകരുടെ പ്രകടനം ഉണ്ടായത്. പൊലീസിനെ കബിളിപ്പിച്ച് സ്ത്രീകൾ അടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 03:49 PM IST
  • സെക്രട്ടറിയേറ്റിനുള്ള മന്ത്രിസഭ യോ​ഗം പുരോഗമിക്കവെയാണ് യുവ മോർച്ച പ്രവർത്തകരുടെ പ്രകടനം ഉണ്ടായത്
  • പൊലീസിനെ കബിളിപ്പിച്ച് സ്ത്രീകൾ അടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
  • തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആശാനാഥ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
  • ഇന്ന് സെക്രട്ടറിന്റെ മുന്നിൽ സമരങ്ങൾ കൊണ്ട് പ്രതിഷേധ കടലായിൽ മാറിയിരുന്നു.
Back Door Appointment : പിൻവാതിൽ നിയമനത്തിനെതിരെ മാർച്ചുമായി എത്തിയ Yuva Morcha പ്രവർത്തകർ Secretariat ന്റെ അകത്തേക്ക് ചാടി കയറി

Thiruvananthapuram : സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെയും നിയമനം തേടിയും  Secretariat ന്റെ പടിവാതിക്കൽ നടക്കുന്ന PSC Rank Holders ന്റെ സമരത്തിന് പിന്തുണയുമായിയെത്തിയ യുവ മോർച്ചയുടെ മാർച്ചിൽ സംഘർഷം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ മതിലും ചാടി ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. അതേസമയം സെക്രട്ടറിയേറ്റിനുള്ള മന്ത്രിസഭ യോ​ഗം (Cabinet Meeting) പുരോഗമിക്കവെയാണ് യുവ മോർച്ച പ്രവർത്തകരുടെ പ്രകടനം ഉണ്ടായത്. 

സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടക്കുന്നതിനാൽ കനത്ത പൊലീസ് കാവലായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസിനെ കബിളിപ്പിച്ച് സ്ത്രീകൾ അടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതിനിടെ പൊലീസും സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ പ്രവേശിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ചവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരം കോർപറേഷൻ (Thiruvananthapuram Corporation) കൗൺസിലർ ആശാനാഥ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ALSO READ: Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ

അതേസമയം ഇന്ന് സെക്രട്ടറിന്റെ മുന്നിൽ സമരങ്ങൾ കൊണ്ട് പ്രതിഷേധ കടലായിൽ മാറിയിരുന്നു. പിൻവാതിൽ നിയമനത്തിനെതിരെയും നിയമനം തേടിയും PSC ഉദ്യോ​ഗാർഥികൾ സെക്രട്ടറിയേറ്റിന്റെ പടിവാതിക്കൽ കിടന്നാണ് പ്രതിഷേധിച്ചത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നാണ് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ അറിയിച്ചിരിക്കുന്നത്.

ALSO READ: Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും

കൂടാതെ ശവമഞ്ചം തീർത്തുള്ള ഉദ്യോ​ഗാർഥികളുടെ സമരവും സെക്രട്ടറിയേറ്റിന്റെ മുമ്പിൽ പുരോ​ഗമിക്കുകയാണ്. സമരത്തിരന് പിന്തുണ നൽരകി കോൺ​ഗ്രസ് BJP പാർട്ടികളുടെ യുവജന സംഘടനകളും സമരത്തിനായി എത്തിചേരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News