കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിൽ വെച്ചാണ് അപകടം നടന്നത്. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സായന്ത് എന്ന യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കൾ. അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം മെഡിക്കൽ കോളേജിലുമാണുള്ളത്.
Arya Rajendran Letter Controversy: നഗരസഭ കത്ത് വിവാദത്തിൽ നടപടി; മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു എന്നിവരാണ് കമ്മീഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കാനാണ് കമ്മീഷന് നിർദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
അതേസമയം കത്ത് വിവാദത്തിൽ ഡിസംബർ 23 വരെ രജിസ്റ്റർ ചെയ്തത് 43 കേസുകളാണ്. വിവാദം തുടങ്ങിയിട്ട് 50 ദിവസത്തോളം ആകുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തിന് ഒട്ടും അയവില്ല. ബിജെപി - യുഡിഎഫ് കൗൺസിലർമാർ ധർണയും പ്രതിഷേധവും നടത്തി. വരും ദിവസങ്ങളിലും സമരം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽ ജനുവരി 7ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിന്റെ ശരിപ്പകർപ്പ് കിട്ടുകയും സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...