Crime: ദോശക്ക് ചമ്മന്തി ഇല്ല; യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു

Youth attacked hotel employees: അക്രമാസക്തനായ സുജീഷ് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 10:22 AM IST
  • തട്ടുകടയ്ക്ക് എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്.
  • പരിചയത്തിന്റെ പേരിലാണ് സുജീഷിന് ദോശ നല്‍കിയത്.
  • അക്രമം തടയാന്‍ ശ്രമിച്ച ജീവനക്കാരെയും സുജീഷ് ആക്രമിച്ചു.
Crime: ദോശക്ക് ചമ്മന്തി ഇല്ല; യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു

കട്ടപ്പന: ദോശയ്ക്ക് ചമ്മന്തി നല്‍കാത്തതിനെ തുടര്‍ന്ന് തട്ടുകട ജീവനക്കാരന്റെ മൂക്ക് യുവാവ് കടിച്ചു പറിച്ചു. പുളിയന്മലയില്‍ തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രന്‍ എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്. ഇടുക്കി പുളിയന്‍മലയിലാണ് സംഭവം. 

തട്ടുകടയ്ക്ക് എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. സാധനങ്ങള്‍ തീര്‍ന്നതും മഴ പെയ്യുകയും ചെയ്തതോടെ കട അടക്കാന്‍ പോകുമ്പോഴാണ് സുജീഷ് എത്തി ഭക്ഷണം ചോദിച്ചത്. ജീവനക്കാര്‍ക്കായി വെച്ചിരുന്ന ദോശ പരിചയത്തിന്റെ പേരില്‍ ഇയാള്‍ക്ക് നല്‍കി. എന്നാല്‍ കറി ഇല്ലാതിരുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. 

ALSO READ: സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരം, ജാ​ഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ  

അക്രമാസക്തനായ സുജീഷ് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ശിവചന്ദ്രനെ മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷ് ശിവചന്ദ്രന്റെ മൂക്ക് കടിച്ചു മുറിച്ചു. അക്രമം തടയാന്‍ ശ്രമിച്ച ജീവനക്കാരെയും സുജീഷ് ആക്രമിച്ചു. സംഘര്‍ഷത്തില്‍ സുജീഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സുജീഷിനെ കട്ടപ്പനയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിവചന്ദ്രന്റെ പരാതിയില്‍ വണ്ടന്‍മേട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News