Rescue: അബോധാവസ്ഥയിൽ രാത്രി മുഴുവൻ കിണറ്റിൽ; നാട് മുഴുവൻ തിരഞ്ഞ് വീട്ടുകാർ, യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചത് രാവിലെ

Thrissur: 25 വയസുകാരനായ ജോൺ ഡ്രിനിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഇന്നലെ രാത്രി മുതൽ അന്വേഷിച്ചിരുന്നു. എന്നാൽ കിണറ്റിൽ വീണ യുവാവ് ബോധം നഷ്ടമായി കിണറിനുള്ളിൽ അകപ്പെട്ട് കിടക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 06:42 AM IST
  • രാവിലെ ബോധം തിരിച്ചു കിട്ടിയ യുവാവിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്
  • തൃശൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി യുവാവിനെ രക്ഷിച്ചു
Rescue: അബോധാവസ്ഥയിൽ രാത്രി മുഴുവൻ കിണറ്റിൽ; നാട് മുഴുവൻ തിരഞ്ഞ് വീട്ടുകാർ, യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചത് രാവിലെ

തൃശൂർ: രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങി യുവാവ്. തൃശൂർ ഒല്ലൂർ സ്വദേശിയായ ജോൺ ഡ്രിനിൻ ആണ് കിണറ്റിൽ അകപ്പെട്ടത്. 25 വയസുകാരനായ ജോൺ ഡ്രിനിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഇന്നലെ രാത്രി മുതൽ അന്വേഷിച്ചിരുന്നു.

എന്നാൽ കിണറ്റിൽ വീണ യുവാവ് ബോധം നഷ്ടമായി കിണറിനുള്ളിൽ അകപ്പെട്ട് കിടക്കുകയായിരുന്നു. രാവിലെ ബോധം തിരിച്ചു കിട്ടിയ യുവാവിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി യുവാവിനെ രക്ഷിച്ചു.

8.45 ഓടെ തൃശൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി യുവാവിനെ കിണറ്റിൽ നിന്ന് കയറ്റുകയായിരുന്നു. വെള്ളമുള്ള കിണറ്റിൽ ഒരു രാത്രി മുഴുവനും അകപ്പെട്ട് പോവുകയായിരുന്നു ഇയാൾ. ഫയർഫോഴ്സ് കയർ കെട്ടിയിറക്കിയാണ് യുവാവിനെ കിണറ്റിൽ നിന്ന് രക്ഷിച്ചത്.

വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു

എറണാകുളം: വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു.മണിയാംപിള്ളി ഷെബിന്‍റെ മകന്‍ ജോസഫിനാണ് നായയുടെ കടിയേറ്റത്. കവിളത്തും ശരീരത്തിലും കടിയേറ്റിട്ടുണ്ട്. രാവിലെയായിരുന്നു സംഭവം.

ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ  അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികൾ ഒരുമിച്ച് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കുട്ടിയുടെ മുഖത്താണ് കടിയേറ്റ കാര്യമായ പരിക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News