ഇടുക്കി: മൂന്നാറിൽ റേഷൻകട തകർത്ത് പടയപ്പ. ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ അരിക്കടയാണ് ഇന്ന് രാവിലെ പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന തകർത്തത്. ഇത് പത്തൊമ്പതാം തവണയാണ് പുണ്യവേലിന്റെ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിട്ടതിന് പിന്നാലെ പടയപ്പയും റേഷൻകടയ്ക്ക് നേരെ ആക്രമണം നടത്തുകയാണ്.
ചൊക്കനാട് എസ്റ്റേറ്റിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ലയങ്ങളിലൂടെ നടന്നെത്തിയ കാട്ടാന പുണ്യവേലിന്റെ റേഷൻകടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്തു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് ആന പിന്‍വാങ്ങിയത്. 19 തവണ പുണ്യവേലിന്റെ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ നാളിതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് കടയുടമ പറയുന്നു.
ALSO READ: Arikkomban: അരിക്കൊമ്പന് ആയുസും ആരോഗ്യവും നൽകണം; ക്ഷേത്രത്തിൽ പൂജ കഴിപ്പിച്ച് മൃഗസ്നേഹി
ആദ്യമായാണ് പടയപ്പയെന്ന കാട്ടാന അരിക്കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. 18 പ്രാവശ്യവും മറ്റ് ആനകളാണ് കട തകര്‍ത്തത്. വളരെ പ്രതിസന്ധിയിലൂടെയാണ് കച്ചവടം നടത്തുന്നതെന്ന് കടയുടമ പറയുന്നു. ആനയുടെ ആക്രമണത്തില്‍ കടയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴും അരി നഷ്ടപ്പെടുമ്പോഴും അധിക്യതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കടയുടമ പുണ്യവേല്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...