Wild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

Wild Elephant attack in Wayanad: ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 08:03 AM IST
  • മൂരിക്കിടാനിനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു.
  • മൂന്ന് വയസ്സ് പ്രായമുള്ള മൂരിക്കിടാവിനെയാണ് കാട്ടാന ആക്രമിച്ചത്.
  • തൊഴുത്തും കാട്ടാന പൂർണമായി തകർത്തു.
Wild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന മൂരിക്കിടാനിനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു. വേലിയമ്പം കൊരഞ്ഞിവയൽ രാധാകൃഷ്ണന്റെ മൂന്ന് വയസ്സ് പ്രായമുള്ള മൂരിക്കിടാവിനെയാണ് കാട്ടാന ആക്രമിച്ചത്. തൊഴുത്തും കാട്ടാന പൂർണമായി തകർത്തു.

ഇന്നലെ പുലർച്ചയായിരുന്നു സംഭവം. മൂരിക്കിടാവിന്റെ ബഹളം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാർ ആനയെ കണ്ടത്. തുടർന്ന് ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്. ആക്രമണത്തിൽ മൂരിക്കിടാവിന്റെ വയറിന്റെ ഇരുവശവും കൊമ്പുകൾ കുത്തിയിറങ്ങി സാരമായി പരിക്കേറ്റിട്ടുണ്ട്.

ALSO READ: കുട എടുക്കാൻ മറക്കല്ലേ...! രാവിലെ പരക്കെ മഴ, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുൽപ്പള്ളി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമന്റെ നേതൃത്വത്തിൽ മൂരിക്കിടാവിന് ചികിത്സ നൽകി. കഴിഞ്ഞ ദിവസം രാത്രിയോടെ നെയ്ക്കുപ്പ വനത്തിൽ നിന്നിറങ്ങിയ കാട്ടാനയാണ് മൂരിക്കിടാവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലത്തിത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പശുക്കിടാവിന് ചികിത്സ നൽകാനും ഇതിന് പുറമേ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാമെന്നും, പഞ്ചായത്ത് അസി.എൻജിനീയറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴുത്തിന് നഷ്ടപരിഹാരം നൽകാമെന്നും ഉറപ്പ് നൽകി. പ്രദേശത്തെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

പൂവച്ചൽ പഞ്ചായത്ത് പരിധിയിലെ പന്നികളെ ഒഴിപ്പിച്ചു തുടങ്ങി; നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പന്നി ഫാമുകൾക്കെതിരെ ജനകീയ സമതി ഏഴ് ദിവസമായി നടത്തി വന്നിരുന്ന സമരം ഒടുവിൽ ഫലം കണ്ടു. പൂവച്ചൽ പഞ്ചായത്ത് പരിധിയിലെ പന്നികളെ ഒഴിപ്പിച്ചു തുടങ്ങി. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫീസിലേക്കാണ് പന്നികളെ കൊണ്ടു പോകുന്നത്. 

പൂവച്ചൽ പഞ്ചായത്ത് അധികൃതരും താലൂക്ക്, വില്ലേജ് അധികൃതരും കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘവും ചേർന്നാണ് ഒഴിപ്പിക്കൽ നടത്തിയത്. ഇതിനിടെ ഒഴിപ്പിക്കൽ തടയാനെത്തിയ പന്നി ഫാം ഉടമ ഉൾപ്പെടെ മൂന്ന് പേർ പോലീസിൻ്റെ കരുതൽ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈഴക്കോട് ജ്ഞാനദാസ്, കരിയംകോട് അജിത്, കുറ്റിച്ചൽ ഷൈൻ എന്നിവരെയാണ് കാട്ടാക്കട ഡിവൈഎസ്പി കസ്റ്റഡിയിൽ എടുത്തത്. 

കരിയംകോട് വാർഡിൽ നിന്ന് മൂന്നു ഫാമുകളിൽ നിന്നും 31 പന്നികളെയാണ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫീസിലേക്ക് മാറ്റിയത്. ഇനി പഞ്ചായത്തിൽ കട്ടയ്ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് എന്നിവിടങ്ങൾ പന്നി ഫാമുകളിൽ നിന്നും നാളെ മുതൽ പോലീസിന്റെ സർക്കാർ, പാഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പന്നികളെ പിടികൂടി മാറ്റുന്ന നടപടികൾ തുടരും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ അറിയിച്ചു. കൂടതെ പഞ്ചായത്ത്‌ വാർഡ് അംഗങ്ങൾ നടത്തുന്ന ഫാമുകളും ഇതിൽ ഉൾപ്പെടും. 

പഞ്ചായത്ത് നടയിൽ നടന്നു വന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരം രാത്രി 7 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ സമര പന്തലിലെത്തി നിരാഹാര സമരം കിടന്ന തങ്കബായിക്ക് (65) നാരങ്ങാനീര് നൽകിയാണ് അവസാനിപ്പിച്ചത്. സമര പന്തലിൽ കോൺഗ്രസ് ഒഴികെ മറ്റു പാർട്ടികളുടെ അംഗങ്ങളും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News