Wild elephant: മലമ്പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; സ്കൂട്ടർ തകർത്തു, മത്സ്യത്തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Wild elephant attack in Malampuzha: തലനാരിഴയ്ക്കാണ് സുന്ദരൻ രക്ഷപ്പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ആനക്കൂട്ടം സ്കൂട്ടർ പൂർണമായും തകർത്തു.

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 10:09 AM IST
  • പുലർച്ചെ അഞ്ച് മണിക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്
  • മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരികയായിരുന്നു സുന്ദരൻ
  • അപ്രതീക്ഷിതമായാണ് സുന്ദരൻ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്
Wild elephant: മലമ്പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; സ്കൂട്ടർ തകർത്തു, മത്സ്യത്തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരന്റെ സ്കൂട്ടറാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തലനാരിഴയ്ക്കാണ് സുന്ദരൻ രക്ഷപ്പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ആനക്കൂട്ടം സ്കൂട്ടർ പൂർണമായും തകർത്തു.

പുലർച്ചെ അഞ്ച് മണിക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായാണ് സുന്ദരൻ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരികയായിരുന്നു സുന്ദരൻ. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അധികൃതർ ഇതുവരെ പ്രദേശം സന്ദർശിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

മലപ്പുറത്ത് ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടാനകളുടെ ആക്രമണം; മതിലുകളും ​ഗെയ്റ്റുകളും തകർത്തു

മലപ്പുറം: ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെ ഇറങ്ങിയ ആനകളെ ആറ് മണിയോടെയാണ് കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിച്ചത്. കാട്ടാനകൾ റോഡിലേക്ക് കയറിവരുന്ന സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തിരുവാലി പഞ്ചായത്തിലെ നടുവത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ,നിലമ്പൂർ കനോലി പ്ലോട്ട് എന്നിവിടങ്ങളിലാണ് കാട്ടാന ഭീതിവിതച്ചത്. ആനകളെ കണ്ട് ഭയന്നോടിയ കാട്ടുമുണ്ട സ്വദേശി കുന്നുമ്മൽ വടക്കുംപാടം മുസ്തഫയ്ക്ക് വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. നിരവധി വീടുകളുടെ മതിലുകളും ഗൈയ്റ്റുകളും ആന തകർത്തു.

നിലമ്പൂർ ഭാഗത്ത് നിന്നാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്, ആർആർടി, എമർജൻസി റെസ്‌ക്യൂ ഫോഴ്സ് എന്നിവരും നാട്ടുകാരും ചേർന്നാണ് ആനകളെ രാവിലെ ആറ് മണിയോടെ നിലമ്പൂർ കനോലി പ്ലോട്ടിലൂടെ കാട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News