Wild Elephant: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ; കടയ്ക്ക് നേരെ ആക്രമണം- വീഡിയോ

Wild Elephant Attack: വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ കാട്ടുകൊമ്പന്‍ പടയപ്പയെത്തിയത്. ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ പടയപ്പ ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 10:34 AM IST
  • വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് കാട്ടാനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തിയത്
  • പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായതായും പ്രദേശവാസികൾ പറയുന്നു
Wild Elephant: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ; കടയ്ക്ക് നേരെ ആക്രമണം- വീഡിയോ

ഇടുക്കി: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. ദേവികുളം ലാക്കാട് എസ്റ്റേറ്റിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയെത്തിയത്. പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയില്‍ തമ്പടിച്ച പടയപ്പയെ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് തുരത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ കാട്ടുകൊമ്പന്‍ പടയപ്പയെത്തിയത്. ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ പടയപ്പ ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് കാട്ടാനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തിയത്. പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായതായും പ്രദേശവാസികൾ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ മറയൂര്‍ മേഖലയിലായിരുന്നു ചുറ്റിത്തിരിഞ്ഞിരുന്നത്. ഇതിന് ശേഷം കാട്ടാന വീണ്ടും മൂന്നാര്‍ മേഖലയിലേക്ക് മടങ്ങിയെത്തി. പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. പടയപ്പ തുടർച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്നതും ജനങ്ങളിൽ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ ഭീതിയിൽ; ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങി കടുവകൾ- വീഡിയോ

ഇടുക്കി: ഇടുക്കി ജില്ലയിൽ ജനവാസ മേഖലയിൽ കടുവകൾ ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിൽ. കുമളി, വണ്ടിപ്പെരിയാർ, വളളക്കടവ് മേഖലകൾ കടുവ ഭീതിയിലാണ്. വ്യാഴാഴ്ച രാത്രി ജനവാസ മേഖലയിൽ രണ്ട് കടുവകളെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരിയാർ കടുവാ സങ്കേതത്തോട്‌ ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കടുവകൾ ഇറങ്ങിയത്.

ALSO READ: Crime News: ഇടുക്കിയിൽ ​ഗൃ​ഹനാഥൻ വെടിയേറ്റ് മരിച്ചതിന് പിന്നിൽ നായാട്ടു സംഘം; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

വള്ളക്കടവ് പ്ലാമൂടിന് സമീപം രാത്രി 7.30 ഓടെയും പിന്നീട് 10 മണിയോടുകൂടിയും കടുവകളെ കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. കടുവകളെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മേഖലയിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി.

കടുവകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണെന്നും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വള്ളക്കടവ് പ്രദേശം ജനവാസമേഖലയാണ്.

സീസണായതോടെ ഗവി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് സഞ്ചാരികൾ വരുന്നത് വർധിച്ചിട്ടുണ്ട്. ഇതിനാൽ പ്രദേശത്ത് വനം വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News