Wild animal attack: സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ഇന്ന് സർവകക്ഷി യോഗം ചേരും. യോഗത്തിൽ കളക്‌ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, നൽകേണ്ട നഷ്‌ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി ഇന്ന് സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായമായ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. കടുവ ഭീതി നിലനിൽക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്. ഇതിനു പുറമെ പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന PT 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എപ്പോൾ എത്തുമെന്ന് ഇന്നറിയാമെന്നാണ് സൂചന. വയനാട്ടിൽ പലയിടത്തായി വന്യജീവി ആക്രമണവും അതിനെ പിടികൂടൽ ദൗത്യവുള്ളതാണ് ഇവരുടെ വരവ് നീളുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ മയക്കുവെടിവച്ചു പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...