വെൽനസ് ആൻഡ് സ്പാമാനേജ്‌മെന്റില്‍ പി. ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 22

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് പൂർണ്ണമായും ഒരു പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 10:09 AM IST
  • സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിംഗ് മേഖലകളിൽ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും.
  • ഇൻഡസ്ട്രിയൽ പ്രൊജക്ട് വർക്കിന് ഏറെ പ്രാധാന്യം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ കോഴ്സിൽ ആയുർവേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.
  • സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം.
വെൽനസ് ആൻഡ് സ്പാമാനേജ്‌മെന്റില്‍ പി. ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 22

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റിൽ അപേക്ഷിക്കാൻ അവസരം. ആയുര്‍വ്വേദ – ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയേറിയ ഈ കോഴ്സ് 2019ലാണ് കാലടി സർവകലാശാലയിൽ ആരംഭിക്കുന്നത്. സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ് സ്പാ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. 

സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിംഗ് മേഖലകളിൽ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും. ഇൻഡസ്ട്രിയൽ പ്രൊജക്ട് വർക്കിന് ഏറെ പ്രാധാന്യം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ കോഴ്സിൽ ആയുർവേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് പൂർണ്ണമായും ഒരു പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്. പി. ജി. ഡിപ്ലോമ കോഴ്സിന്‍റെ നാലാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. സ്പാ മാർക്കറ്റിംഗ് ആൻഡ് ഡിസൈൻ, സ്പാ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ്, ഇന്റഗ്രേഷൻ ഓഫ് വെൽനസ് ടൂൾസ്, വെൽനസ് ടൂറിസം, മെഡിക്കൽ ടൂറിസം എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറി പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

യോഗ്യത: സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തൊഴിൽ സാധ്യതകൾ: സ്പാ മാനേജർ,  സ്പാ കൺസൾട്ടന്റ്, സ്പാ ഡയറക്ടർ, വെൽനസ് കൺസൾട്ടന്റ്, വെൽനസ് കോച്ച്.

അവസാന തീയതി: ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0481-2536557

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News