Wayanad Student Death Case: ഗവർണർ ഉറപ്പുനൽകിയിട്ടുണ്ട്; മന്ത്രിമാരുടെ വാക്കുകളിൽ വിശ്വാസമില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

Wayanad Student death case:  സംഭവം നടന്നിട്ട് 10 ദിവസം കഴിഞ്ഞു. ആദ്യം പ്രതി ചേർത്തവരിൽ പ്രധാന പ്രതികൾ ഇപ്പോഴും ഒഴിവിലാണ്, വെറും പ്രവർത്തകർ അല്ല അവർ എസ്എഫ്ഐ ഭാരവാഹികളാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 07:46 PM IST
  • . പ്രതികളെ അവർ സംരക്ഷിക്കുകയാണെന്ന് തനിക്ക് അറിയാമെന്നും കുറ്റക്കാർക്കെതിരെ കർഷന നടപടികൾ ഉണ്ടാകും എന്ന് പറയുന്നവർ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്നും ജയപ്രകാശ് പ്രതികരിച്ചു.
Wayanad Student Death Case: ഗവർണർ ഉറപ്പുനൽകിയിട്ടുണ്ട്; മന്ത്രിമാരുടെ വാക്കുകളിൽ വിശ്വാസമില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥി മരണത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. മന്ത്രിമാർ നൽകുന്ന ഉറപ്പുകളിൽ വിശ്വാസമില്ലെന്നും ചെറിയവനോ വലിയവനോ എന്ന് നോക്കാതെ കുറ്റക്കാർക്കെതിരെ ഏത് അറ്റം വരെ പോകുമെന്നും ഗവർണർ ഉറപ്പ് പറഞ്ഞതായി ജയപ്രകാശ് പറഞ്ഞു. നിലവിലെ പോലീസിന്റെ കേസ് അന്വേഷണത്തിൽ തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സംഭവം നടന്നിട്ട് 10 ദിവസം കഴിഞ്ഞു. ആദ്യം പ്രതി ചേർത്തവരിൽ പ്രധാന പ്രതികൾ ഇപ്പോഴും ഒഴിവിലാണ്, വെറും പ്രവർത്തകർ അല്ല അവർ എസ്എഫ്ഐ ഭാരവാഹികളാണ്. അവരെവിടെയാണ് എന്ന വിവരം നേതാക്കൾക്കറിയാം. പ്രതികളെ അവർ സംരക്ഷിക്കുകയാണെന്ന് തനിക്ക് അറിയാമെന്നും കുറ്റക്കാർക്കെതിരെ കർഷന നടപടികൾ ഉണ്ടാകും എന്ന് പറയുന്നവർ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്നും ജയപ്രകാശ് പ്രതികരിച്ചു.

ALSO READ: മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടിപ്പാലം വരെ; മാനവീയം വീഥി മാതൃക ആലപ്പുഴയിലും

ആൾക്കൂട്ട ആക്രമണത്തെ തുടർന്നുള്ള കൊലപാതകമാണ് സിദ്ധാർഥ് നേരിട്ടത്; കെ സി വേണു​ഗോപാൽ

ആൾക്കൂട്ട ആക്രമണത്തെ തുടർന്നുള്ള കൊലപാതകമാണ് സിദ്ധാർഥ് നേരിട്ടതെന്ന് കെ സി വേണു​ഗോപാൽ. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. കുട്ടിക്ക് എസ്എഫ്ഐയിൽ ചേരാൻ നിർബന്ധം ഉണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. കോളേജ് ഹോസ്റ്റലുകളിൽ എന്താണ് സംഭവിക്കുന്നത്? റാഗിംഗ് 1998ൽ നിയമം മൂലം നിരോധിച്ചതാണ്. ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയായി. ഹോസ്റ്റലുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളും, ആൾക്കൂട്ട ആക്രമണത്തിന്റെ വേദികളും ആകുന്നുവെന്ന് അ​ദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News