Wayanad Student Death : സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയായി; പിന്നിൽ കോളജ് യൂണിയൻ നേതൃത്വം, കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡ്

Wayanad Student Death Case Updates :  ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് എസ്എഫ്ഐയുടെ ഭരണത്തിലുള്ള കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 03:03 PM IST
  • കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മരണപ്പെട്ട വിദ്യാർഥിക്ക് നേരെ തുടർച്ചയായ റാഗിങ് ഉണ്ടായത്
  • എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി സിദ്ധാർഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്റി റാഗിങ് സ്ക്വാഡ്
Wayanad Student Death : സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയായി; പിന്നിൽ കോളജ് യൂണിയൻ നേതൃത്വം, കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡ്

വയനാട് : പൂക്കോട് വെറ്ററിനറി കോളജിൽ മരണപ്പെട്ട സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്ന ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തൽ. ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൂക്കോട് ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് എസ്എഫ്ഐ ഭരിക്കുന്ന കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മരണപ്പെട്ട വിദ്യാർഥിക്ക് നേരെ തുടർച്ചയായ റാഗിങ് ഉണ്ടായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്.

എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി സിദ്ധാർഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. പൂക്കോട് ക്യാംപസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസം തുടങ്ങിയ നാൾ മുതൽ റാഗിങ് തുടങ്ങിയിരുന്നു. കോളജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്റെ മുറിയിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ : Wayanad Student Death: സിദ്ധാർഥന്റെ മരണം; രണ്ട് പേർ കൂടി അറസ്റ്റിൽ, ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി

മുറിയിൽവച്ച് പലതവണ നഗ്നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാർഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിനു മൊഴി നൽകിയിട്ടുണ്ട്. ജന്മദിനത്തിൽ രാത്രി‍ ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ സിദ്ധാർഥനെ കെട്ടിയിട്ടു. തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി.

സിദ്ധാർഥൻ മരിക്കുന്നതിനു മുൻപ് നേരിട്ട മർദ്ദനം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടത്തലുകൾ സൂചിപ്പിക്കുന്നത്. സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ പാചകക്കാരൻ സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചെന്നും ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വി.സിക്ക് നൽകാനാണു തീരുമാനം.

അതേസമയം കേസിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറി. സിദ്ധാർഥന്റെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സർക്കാർ കേസന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാനുള്ള ഉത്തരവിറക്കിയത്. സിദ്ധാർഥന്റെ മരണത്തിന് ശേഷം ഒരാഴ്ച അടച്ചിട്ട കോളജ് മാർച്ച് 11 മുതൽ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. 20 ഓളം പേരാണ് ഇതുവരെയായി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News