Wild Elephant : മൂന്നാറിൽ കാട്ടാനയെ പ്രകോപിപ്പിച്ചുകൊണ്ട് യുവാവിന്റെ ഫോട്ടോഷൂട്ട്

ആനയുടെ തൊട്ടടുത്ത് ചെന്ന് യുവാവ് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 03:32 PM IST
  • സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.
  • ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Wild Elephant : മൂന്നാറിൽ കാട്ടാനയെ പ്രകോപിപ്പിച്ചുകൊണ്ട്  യുവാവിന്റെ ഫോട്ടോഷൂട്ട്

മൂന്നാർ  :  കാട്ടാനകളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ യുവാവിന്റെ ഫോട്ടോഷൂട്ട്. മൂന്നാർ സെവൻമല എസ്റ്റേറ്റിൽ ആനയുടെ തൊട്ടടുത്ത് ചെന്നാണ് യുവാവിന്റെ ഫോട്ടോ ഷൂട്ട്. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

സെവൻമല എസ്‌റ്റേറ്റ് ഓൾഡ് മൂന്നാർ ഡിവിഷനിൽ ഫീൽഡ് നമ്പർ 53 ലായിരുന്നു സംഭവം. ജനവാസ മേഖലകളിലെ ആനകളുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആനകളെ പിന്തുടരുക, തൊട്ടടുത്ത് ചെന്ന് ഫോട്ടോ എടുക്കുക, വാഹനങ്ങളിൽ എത്തി ഹോൺ മുഴക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെടുന്നത്. പ്രകോപിതരാകുന്ന ആനകളുടെ ആക്രമണത്തിൽ നിന്ന് ഇത്തരക്കാർ രക്ഷപ്പെടുമെങ്കിലും അതിന് പിന്നാലെ എത്തുന്നവരെയോ, സംഭവത്തിൽ യാതൊരു വിധ ബന്ധവുമില്ലാത്തവരുമൊക്കെ ആക്രമണത്തിന് ഇരയാകുവാൻ സാധ്യതയുണ്ട്.

ഇതു കൂടാതെ അനധികൃത ട്രക്കിംഗ് നടത്തുന്നവർ, ആനകളെ അലോസരപ്പെടുത്തുന്ന വിധത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ പ്രഭയുമായി നടത്തുന്ന  രാത്രി കാല ജംഗിൾ സഫാരി തുടങ്ങിയവയ്ക്ക് എല്ലാം നിയന്ത്രങ്ങൾ ഏർപ്പെടുത്തുവാൻ ഉള്ള കർശന നടപടികളും സ്വീകരിക്കുവാൻ അധികാരികൾ വൈകിയാൽ സ്ഥിതി കൂടുതൽ വഷളാകാനുള്ള സാധ്യതയാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News