VT Balram: സ്വാതന്ത്ര്യത്തിൻറെ പ്ലാറ്റിനം ജൂബിലിയിലേക്ക് ഇന്ത്യ നീങ്ങുന്നു,അയൽ രാജ്യം മത ഭീകരതക്ക് കീഴിലാവുന്നു

കുറഞ്ഞ നേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്തത്. താലിബാൻറെ അഫ്ഗാൻ അധിനിവേശം ഏതാണ്ട് അവസാനത്തിലേക്ക് എത്തുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 08:28 PM IST
  • ഇക്കാര്യത്തിൽ ഗൗരവപൂർവ്വമായ എന്തെങ്കിലുമൊരു സമീപനം ഇന്ത്യാ ഗവൺമെൻ്റിനുളളതായി കാണാൻ കഴിയുന്നില്ല.
  • ഈ ഫോട്ടോകൾ സൂചിപ്പിക്കുന്ന തരത്തിലൊക്കെയായിരുന്നു ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം എന്നത് ഇന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല
  • അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളേയുമാണ്
VT Balram: സ്വാതന്ത്ര്യത്തിൻറെ പ്ലാറ്റിനം ജൂബിലിയിലേക്ക് ഇന്ത്യ നീങ്ങുന്നു,അയൽ രാജ്യം മത ഭീകരതക്ക് കീഴിലാവുന്നു

പാലക്കാട്: ഇന്ത്യ സ്വാതന്ത്ര്യത്തിൻറെ പ്ലാറ്റിനം ജൂബിലിയിലേക്ക് എത്തുമ്പോൾ തൊട്ടടുത്തൊരു രാജ്യം മത ഭീകരതക്ക് കീഴ്പ്പെടുത്തുന്നു. അതിക്രമങ്ങളും കൂട്ടക്കുരുതികളും ഒാരോദിവസവും വർധിച്ചു വരുന്നു. അഫ്ഗാനിലെ  താലിബാൻ അധിനിവേശത്തെ പറ്റി കോൺഗ്രസ്സ് വി.ടി ബൽറാം എം.എൽ.എയുടെ  പോസ്റ്റാണിത്

കുറഞ്ഞ നേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്തത്. താലിബാൻറെ അഫ്ഗാൻ അധിനിവേശം ഏതാണ്ട് അവസാനത്തിലേക്ക് എത്തുകയാണ്. കാണ്ഡഹാറടക്കം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു.

വി.ടി ബൽറാമിൻറെ ഫേസ് ബുക്ക് പോസ്റ്റിൻറെ പ്രധാന ഭാഗങ്ങൾ

ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും പ്ലാറ്റിനം ജൂബിലിയിലേക്ക് നീങ്ങുമ്പോൾ നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുന്നു. ചൈനയുടേയും പാകിസ്ഥാൻ്റേയുമൊക്കെ നീരാളിപ്പിടുത്തത്തിലേക്ക് ഒരു അയൽ രാജ്യം പൂർണ്ണമായി മാറുന്നതോടെ ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ ഗൗരവപൂർവ്വമായ എന്തെങ്കിലുമൊരു സമീപനം ഇന്ത്യാ ഗവൺമെൻ്റിനുളളതായി കാണാൻ കഴിയുന്നില്ല.

ഈ ഫോട്ടോകൾ സൂചിപ്പിക്കുന്ന തരത്തിലൊക്കെയായിരുന്നു ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം എന്നത് ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത നിലയിലേക്ക് മാറിയിരിക്കുന്നു. മതരാഷ്ട്ര വാദങ്ങൾ, അത് ഏത് മതത്തിൻ്റെ പേരിലുള്ളതായാലും, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളേയുമാണ്.

പോസ്റ്റ് പൂർണരൂപം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News