വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

അപകടത്തിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഏഴ്  പേരെ രക്ഷപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : May 27, 2021, 01:08 PM IST
  • വിഴിഞ്ഞം ബോട്ടപകടത്തിൽ മൂന്ന് പേർ മരിച്ചു
  • അപകടത്തിൽപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി
  • അഞ്ചുതെങ്ങിൽ നിന്ന് ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ആളെ കാണാനില്ല
  • ഇയാൾക്കായി തിരച്ചിൽ തുടരുന്നു
വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തിൽ (Boat Accident) കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മത്സ്യത്തൊഴിലാളികളായ സേവ്യർ, ജോസഫ് വർ​ഗീസ്, ഡേവിഡ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജോസഫ് വർ​ഗീസിന്റെ മൃതദേഹം പൂവാറിൽ നിന്നാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ (Fishermen) ഡേവിഡ്സണിന്റെ മൃതദേഹം ഇന്നലെ അടിമലത്തുറയിൽ നിന്ന് കണ്ടെത്തിയിരുന്നു.

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരെയാണ് കാണാതായത്. ഇവരിൽ ഏഴ് പേരെ രക്ഷപ്പെടുത്തി (Rescue). കടൽക്ഷോഭം മൂലം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ‌നാവികസേനയും (Indian Navy) മത്സ്യത്തൊഴിലാളികളും കോസ്റ്റ്​ഗാർഡും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. അഞ്ചുതെങ്ങിൽ നിന്ന് ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഷാജു എന്നയാളെ കാണാതായി. തിരയിൽപ്പെട്ട് വള്ളം മുങ്ങുകയായിരുന്നുവെന്നാണ ്പ്രാഥമിക നിഗമനം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാമത്തിലെ അശാസ്ത്രീയത കടലാക്രമണത്തിന്റെ ആഘാതം വർധിപ്പിച്ചു. കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനുമിടയിൽ പുലിമുട്ടിലെ കവാടത്തിൽ വച്ച് ബോട്ട് മണൽത്തിട്ടയിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

ALSO READ: Flood Warning: പത്തംതിട്ടയിൽ പ്രളയമുന്നറിയിപ്പ്; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി. വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നിർദേശാനുസരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നാണ് നിർദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News