വിഴിഞ്ഞം ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്കായി തിരച്ചിൽ

അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. തീരദേശമേഖലയിൽ വൻ കടൽക്ഷോഭം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : May 26, 2021, 12:47 PM IST
  • മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ കണ്ടെത്തിയത്
  • രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്
  • അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി
  • തീരദേശമേഖലയിൽ വൻ കടൽക്ഷോഭം തുടരുകയാണ്
വിഴിഞ്ഞം ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്കായി തിരച്ചിൽ

തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തിൽ (Boat Accident) കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ കണ്ടെത്തിയത്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ് (Rescue). അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. തീരദേശമേഖലയിൽ വൻ കടൽക്ഷോഭം തുടരുകയാണ്.

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരെയാണ് കാണാതായത്. ഇവരിൽ ഏഴ് പേരെ കോസ്റ്റ് ​ഗാർഡ് (Coast Guard) രക്ഷപ്പെടുത്തി. മന്ത്രിമാരായ (Ministers) സജി ചെറിയാനും ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദർശിക്കാൻ എത്തി. കോസ്റ്റ്​ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ALSO READ: പൂന്തുറയിൽ ബോട്ടപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കടൽക്ഷോഭം മൂലം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ‌നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിന് എത്തും. നാവികസേനയും മത്സ്യത്തൊഴിലാളികളും കോസ്റ്റ്​ഗാർഡും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെട്ടിട്ടില്ലെങ്കിലും ജാ​ഗ്രത പുലർത്തണമെന്നാണ് നിർദേശം. തീരദേശത്ത് താമസിക്കുന്നവർ, മലയോര മേഖലയിലുള്ളവർ എന്നിവരും ജാ​ഗ്രത പുലർത്തണം. ഈ മാസം അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയേക്കും. അതിനാൽ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News