Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുത്താൻ വരുന്ന ഒറ്റയാന് മുന്നിൽ ചങ്കുവിരിച്ചു നിൽക്കുന്ന യുവാവിനെ.  വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Jul 19, 2022, 12:46 PM IST
  • കുത്താൻ വരുന്ന ഒറ്റയാന് മുന്നിൽ ചങ്കുവിരിച്ചു നിൽക്കുന്ന യുവാവ്
  • കാട്ടാനയുടെ മുന്നിൽ ചെന്ന് പെടുന്നത് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു

Viral Video: നിരവധി രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ നമ്മൾ കാണുന്ന വീഡിയോകളിൽ പലതും നമ്മളെ അതിശയിപ്പിക്കുകയും പേടിപ്പിക്കുകയും രസിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്.  വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ, വിവാഹ വീഡിയോ എന്നിങ്ങനെയുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ ഒരു കാട്ടാനയേയും ഒരു യുവാവിനേയും നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

കാട്ടാനയുടെ മുന്നിൽ ചെന്ന് പെടുന്നത് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ട് പോയിട്ട് സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല അല്ലെ.  ആന കാഴ്ചയ്ക്ക് എത്രത്തോളം വലുതാണോ ഇടഞ്ഞാൽ അതിനേക്കാളും അപകടകാരിയാണ് എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാട്ടാനയുടെ മുന്നിൽ പെട്ടുപോകുന്ന ഒരു യുവാവിനെ. ഒറ്റയാന്റെ മുന്നിൽ പതറാതെ നിൽക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് 

Also Read: Viral Video : നേർക്ക് നേർ നിന്ന് പൊരുതി പുള്ളിപ്പുലിയും പെരുമ്പാമ്പും; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

വീഡിയോയിൽ കുത്താൻ പാഞ്ഞടുത്ത കാട്ടാനയിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ നിങ്ങൾക്ക് കാണാം.  അമ്പരപ്പിക്കുന്ന ഈ വീഡിയോ ഞെട്ടലോടെ മാത്രമേ നമുക്ക് കാണാൻ കഴിയൂ.  ശരിക്കും പറഞ്ഞാൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ആന അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്.   ആനയുടെ മുന്നിൽ പെട്ട യുവാവ് ഇനി എന്തുചെയ്യണം എന്നല്ല ചിന്തിച്ചത് മറിച്ച് ഇനി ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു.  ഒരു പക്ഷെ ആ തിരിച്ചറിവാകാം അയാളെ ഒരു വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്.  വീഡിയോ കാണാം...

Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...!

Also Read: Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ യുവാവ്  അന്നമനട സ്വദേശിയായ ഡാക്സനാണ്. ഇയാളെയാണ് ആന തൊട്ടു... തൊട്ടില്ല.. എന്ന രീതിയിൽ എത്തിയിട്ട് തിരികെ പോയത്.    ഇയാൾ പണി കഴിഞ്ഞു മടങ്ങി വരുമ്പോളായിരുന്നു സംഭവം.  ഷോളയാറിന് സമീപം കാട്ടുപാതയിലെ വളവിൽ വച്ചാണ് ഡാറ്റ്‌സൺ ആനയുടെ മുന്നിൽ പെടുന്നത്.  കൊമ്പനാന പാഞ്ഞുവരുന്നത് കണ്ട ഇയാൾ ധൈര്യം സംഭരിച്ചുകൊണ്ടു വാഹനം ഓഫ് ചെയ്യുകയായിരുന്നു.  ശേഷം പാഞ്ഞടുത്ത ആന ഡാറ്റ്‌സനെ തുമ്പിക്കൈ കൊണ്ട് തൊട്ടശേഷം മടങ്ങുകയായിരുന്നു.  പൊതുവെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ആളുകൾ വാഹനം ഇരപ്പിച്ച് സൗണ്ട് ഉണ്ടാക്കിയും, ഹോൺ മുഴക്കിയും ആനയെ അകറ്റാൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് കാട്ടാനയെ കൂടുതൽ ആക്രമണകാരിയാക്കാറാണ് പതിവ്.  ഡാറ്റ്സന്റെ ഈ അറിവാണ് വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്.  വൈറലാകുന്ന ഈ വീഡിയോ ഒന്ന് ശ്വാസം അടക്കിപ്പിടിച്ചേ ആർക്കും ശ്വാസം കാണാനാകൂ എന്നത് വാസ്തവമാണ്.  തൊട്ടുപിറകിൽ വന്ന ആലപ്പുഴ സ്വദേശികളാണ് ഈ സംഭവ വികാസത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News