Viral Video : 'സർക്കീട്ടിന് പോയിട്ട് കുറച്ച് ദിവസമായി, ദേ ഒരു കൂസലുമില്ലാതെ വന്ന് കിടക്കുന്ന'; ചോദ്യങ്ങളെ പൂച്ഛിച്ച് തള്ളി പൂച്ച

Cat Funny Viral Video ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ട് കറങ്ങാൻ പോയ പൂച്ച തിരികെ വന്നപ്പോൾ ചോദ്യങ്ങളെ നേരിടുന്നതാണ് വീഡിയോ

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 08:41 PM IST
  • ഒരു കുടുംബത്തെ മുഴുവൻ പൂച്ച സർ വിളിപ്പിച്ചിരിക്കുകയാണ് ഇവിടെ ഒരു പൂച്ച കൂട്ടി.
  • ആശാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ട് ഒരു സർക്കീട്ട പോയതാണ്.
  • പിന്നെ തിരിച്ച് വന്ന് വിശ്രമിക്കുമ്പോഴാണ് ചോദ്യങ്ങൾ ഒക്കെ.
  • വടി എടുത്ത അമ്മ കുറെ ചോദ്യങ്ങൾ ഒക്കെ ചോദിച്ചു
Viral Video : 'സർക്കീട്ടിന് പോയിട്ട് കുറച്ച് ദിവസമായി, ദേ ഒരു കൂസലുമില്ലാതെ വന്ന് കിടക്കുന്ന'; ചോദ്യങ്ങളെ പൂച്ഛിച്ച് തള്ളി പൂച്ച

ട്രോളന്മാർക്കിടെയിൽ പൂച്ചയെ വിളിക്കുന്നത് പൂച്ച സെർ എന്നാണ്. കാരണം എന്തിനോടും പൂച്ചയ്ക്ക് ഒരു പുച്ഛ ഭാവമാണ്. വിശന്നാൽ ഒന്ന് മ്യാവു എന്ന് കരയും ആരും തന്നില്ലെങ്കിലോ ഒന്നിമില്ല ആശാന് ഇഷ്ടമുള്ളത് അങ്ങ് എടുത്ത് കഴിച്ചോളും. ആരെയും ശൈല്യം ചെയ്യില്ല, ശ്രദ്ധ വേണമെന്ന് താൽപര്യവുമില്ല. ഇതൊക്കെ കൊണ്ടല്ലേ ട്രോളന്മാർ പൂച്ചയെ പൂച്ച സർ എന്നി വിളിക്കുന്നത്. അങ്ങനെ ഒരു കുടുംബത്തെ മുഴുവൻ പൂച്ച സർ വിളിപ്പിച്ചിരിക്കുകയാണ് ഇവിടെ ഒരു പൂച്ച കൂട്ടി. 

ആശാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ട് ഒരു സർക്കീട്ട പോയതാണ്. പിന്നെ തിരിച്ച് വന്ന് വിശ്രമിക്കുമ്പോഴാണ് ചോദ്യങ്ങൾ ഒക്കെ. വടി എടുത്ത അമ്മ കുറെ ചോദ്യങ്ങൾ ഒക്കെ ചോദിച്ചു. കേട്ട ഭാവം ഉണ്ടോ ആശാന്. ഒന്ന് മ്യാവു എന്ന് പോലും പറയുന്നില്ല. ഒരു കൂസലിമില്ലാതെ അങ്ങനെ കിടുന്നു. ആ നോട്ടം കണ്ടാലോ എനിക്ക് തോന്നി ഞാൻ പോയി അതിന് നിങ്ങൾക്കെന്താ? ഇനിയും പോകും....

ALSO READ : VIral Video : വിസിലടിക്കുകയും പൊട്ടിച്ചിരിക്കുകയും പോടാന്ന് വിളിക്കുകയും ചെയ്യുന്ന തത്തമ്മ; വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aleena Antony (@pretentious_witch)

ഭാര്യ വീട്ടിൽ പോയതാണോ എന്നൊക്കെ ചോദ്യങ്ങൾ അമ്മ ചോദിക്കുന്നുണ്ട്. അവയൊന്നും കേട്ട ഭാവം പൂച്ച കാണിക്കുന്നില്ല. എന്നെ ഒന്ന് ശല്യം ചെയ്യാതെ പോകുമോ, ഞാൻ യാത്ര കഴിഞ്ഞ് വന്നതാണ്, ഒന്ന് കിടക്കട്ടെ എന്നിങ്ങനെ പൂച്ച പറയാതെ പറയുന്നുണ്ട്. വീഡിയോ കാണാം.

pretentious_witch ഇൻസ്റ്റാഗ്രാം ഐഡിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തിൽ അധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News