Viral Video : പതിവായി പുല്ലു തിന്നുന്ന നായയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Grass Eating Dog Video : പത്തനംതിട്ട മാടമൺ സ്വദേശി മുരുപ്പേൽ ഷിജുവിന്റെ കേശു എന്ന നായയാണ് മറ്റ് നായകൾ മീനും ഇറച്ചിയും ഇഷ്ടഭക്ഷണമാക്കുമ്പോൾ പുല്ലും ഇലകളും ഇഷ്ട ഭക്ഷണമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 04:29 PM IST
  • വയറിന് പ്രശ്‌നം ഉള്ളപ്പോൾ നായ പുല്ലു തിന്നുന്നത് വളരെ സാധാരണയായ ഒരു കാഴ്ചയാണ്.
  • എന്നാൽ പതിവായി ഭക്ഷണത്തിന് പുല്ല് കഴിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • വീട്ടിലെ ആടിനൊപ്പം ഇലകൾ കഴിക്കുന്നതും പുല്ല് കഴിക്കുന്നതും ഒക്കെ കേശുവിന് വളരെയധികം ഇഷ്ടമാണ്.
  • പത്തനംതിട്ട മാടമൺ സ്വദേശി മുരുപ്പേൽ ഷിജുവിന്റെ കേശു എന്ന നായയാണ് മറ്റ് നായകൾ മീനും ഇറച്ചിയും ഇഷ്ടഭക്ഷണമാക്കുമ്പോൾ പുല്ലും ഇലകളും ഇഷ്ട ഭക്ഷണമാക്കിയിരിക്കുന്നത്
Viral Video : പതിവായി പുല്ലു തിന്നുന്ന നായയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സോഷ്യൽ മീഡിയ വളരെ രസകരമായ ഒരു ലോകമാണ്. വളരെ വിചിത്രമായ കാര്യങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്.  ഇതിൽ പലതും വിശ്വസിക്കാൻ പോലും കഴിയാത്തവയും ആയിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്.  അതിനാൽ തന്നെ ദിനം പ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുള്ളത്. അതിൽ തന്നെ വളരെ കുറച്ച് വീഡിയോകൾ മാത്രമേ വൈറലായി മാറാറുള്ളൂ.  പൂച്ചയുടെയും പട്ടികളുടെയും വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ ഇഷ്ടമാണ്. അവരുടെ പെരുമാറ്റവും കുസൃതികളും ഒക്കെ ആളുകൾക്ക് വളരെയിഷ്ടമാണ്.  

മനുഷ്യന്റെ സുഹൃത്തുക്കളാണ് നായ്ക്കൾ. വിഷാദം, ഉത്ക്കണ്ഠ പോലെയുള്ള മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലപ്പോഴും നായ്ക്കൾ സഹായിക്കാറുണ്ട്. ഇവയുടെ കുസൃതികളും, സ്നേഹവും ഓക്കേ കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ്. അതിനാൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പട്ടികളുടെ വീഡിയോകളോട് ആളുകൾക്ക് താത്‌പര്യം വളരെ കൂടുതലാണ്. നായ പുല്ലു തിന്നുന്നത് ഒരു സാധാരണ കാഴ്ചയാണ്. വയറിന് പ്രശ്‌നം ഉള്ളപ്പോൾ നായ പുല്ലു തിന്നുന്നത് വളരെ സാധാരണയായ ഒരു കാഴ്ചയാണ്. എന്നാൽ പതിവായി ഭക്ഷണത്തിന് പുല്ല് കഴിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video: കാമുകനും കാമുകിയും പാർക്കിൽ വെച്ച് ചെയ്തത്, അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

 

  കേശു എന്ന നായയുടെ വീഡിയോയാണ് ഇത്. ഈ പട്ടി വേണമെങ്കിലല്ല എന്നും പുല്ല് നന്നായി തിന്നും. വീട്ടിലെ ആടിനൊപ്പം ഇലകൾ കഴിക്കുന്നതും പുല്ല് കഴിക്കുന്നതും ഒക്കെ കേശുവിന് വളരെയധികം ഇഷ്ടമാണ്. പത്തനംതിട്ട മാടമൺ സ്വദേശി മുരുപ്പേൽ ഷിജുവിന്റെ കേശു എന്ന നായയാണ് മറ്റ് നായകൾ മീനും ഇറച്ചിയും ഇഷ്ടഭക്ഷണമാക്കുമ്പോൾ പുല്ലും ഇലകളും ഇഷ്ട ഭക്ഷണമാക്കിയിരിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News