വരദയും ജിഷിനും വേർപിരിഞ്ഞോ? സമൂഹ മാധ്യമങ്ങളിൽ കറങ്ങി തിരിയുന്ന ചോദ്യത്തിന് ഉത്തരം നൽകി താരം

മലയാളികളുടെ പ്രിയപ്പെട്ട താരമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലാണ് വരദ ഇക്കാര്യം പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 07:49 PM IST
  • ഇരുവരും വേർപിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ
  • പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റ്
  • തലക്കെട്ടില്‍ മാത്രമേ പ്രശ്നങ്ങളുള്ളൂ
വരദയും ജിഷിനും വേർപിരിഞ്ഞോ? സമൂഹ മാധ്യമങ്ങളിൽ കറങ്ങി തിരിയുന്ന ചോദ്യത്തിന് ഉത്തരം നൽകി താരം

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ച ശേഷം പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. വിവാഹത്തിന് ശേഷം ഇവർ അഭിനയരംഗത്ത് തുടരുകയായിരുന്നു. നിരവധി കോമഡി സ്കിറ്റിലും ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ. അതിനൊരു വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാലും ഇപ്പോൾ വരദ തന്നെ വിവാഹത്തെക്കുറിച്ച് പറയുന്ന കാര്യം ട്രെൻഡിങ്ങായി മാറുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട താരമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലാണ് വരദ ഇക്കാര്യം പറഞ്ഞത്. വരദയെ കുറിച്ച് പല വാർത്തകൾ വരുന്നുണ്ടല്ലോ. അതൊക്കെ സത്യമാണോ എന്ന ചോദ്യമാണ് അനു ചോദിച്ചത്. ഇതിന് മറുപടിയാണ് വരദ പറഞ്ഞത്. ഒരുപാട് നാളുകളായി ആരാധകർ കത്തുനിന്നതാണ് മറുപടി. വാക്കുകൾ ഇങ്ങനെ.. "എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ല. ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ല. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്. ശരിയോ തെറ്റോ അത് ഓരോരുത്തരുടെ പേഴ്സണല്‍ കാര്യമാണ്. അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ല. എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ. തലക്കെട്ടില്‍ മാത്രമേ പ്രശ്നങ്ങളുള്ളൂ." 

ജിഷിനെക്കുറിച്ച് ചോദിച്ചപ്പോൾ വരദ പറഞ്ഞ മറുപടി ഇങ്ങനെ. "ഗുജറാത്തിലാണ് ജനിച്ചത്. പപ്പയും മമ്മിയുമൊക്കെ അവിടെ ജോലി ചെയ്യുകയായിരുന്നു. വളര്‍ന്നത് ഇവിടെയാണ്. മലയാളികളാണെങ്കിലും ഞങ്ങളുടെ വീട്ടില്‍ അവിടത്തെ സ്വാധീനമുണ്ട്. എനിക്ക് ഗുജറാത്തി അറിയില്ല. വല്ലപ്പോഴുമൊക്കെ പോവുന്ന സ്ഥലം, ആ ഒരു ബന്ധമേയുള്ളൂ ഇപ്പോഴും" ഇതാണ് വാക്കുകൾ.  വരദ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായി മാറുകയാണ്.  ജിഷിനെ കാണാൻ ഇല്ലെന്നും ജിഷിൻ എവിടെ പോയെന്നും ആരാധകർ ചോദിച്ച് തുടങ്ങി. ഇതിനൊന്നും തന്നെ വരദ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ ഒരുപാട് നാളുകളായി ആരാധകർ പറഞ്ഞും പറയാതെയും ഈ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഐശ്വര്യ സുരേഷുമായി നിരന്തരം വീഡിയോകളും ഫോട്ടോയും റീലും പോസ്റ്റ് ചെയ്യുകയാണ്. ഇരുവരും ഒരുമിച്ച് കന്യാദാനം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളാണ്  ജിഷിൻ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കല്യാണം കഴിക്കാൻ പോകുന്ന മണ്ഡപത്തിന്റെ വീഡിയോകൾ ജിഷിൻ പങ്കുവെച്ചിരുന്നു. എന്നാൽ ഇതെല്ലാം സീരിയൽ ഷൂട്ടിനിടയിലെ സംഭവങ്ങളാണ്. ജിഷിനും വരദയും തമ്മിൽ ഇൻസ്റ്റാഗ്രാമിൽ അൻഫോളോ ചെയ്യുകയും ചെയ്തു. മകനെ കാണാൻ ജിഷിനെ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. എന്നിരുന്നാലും പ്രശ്നങ്ങൾ മാറി വീണ്ടും ഒരുമിച്ച് ജീവിക്കട്ടെ എന്ന കാര്യവും ആരാധകർ എടൂത്ത് പറയുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News