Vande Bhart Ticket Rate: 1590 രൂപ കാസർകോട് വരെ വന്ദേഭാരത് ടിക്കറ്റ് നിരക്കുകളായി

8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്.എക്സിക്യൂട്ടീവ് കോച്ചിന്  2880 രൂപയാണ് നിരക്ക്

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 05:43 PM IST
  • തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങിനെ
  • കൊല്ലത്തേക്ക് 435 രൂപ മാത്രം
  • രാവിലെ 5.20-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന സർവീസാണിത്
Vande Bhart Ticket Rate: 1590 രൂപ കാസർകോട് വരെ വന്ദേഭാരത് ടിക്കറ്റ് നിരക്കുകളായി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിൻറെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് ബുക്കിംഗ് തുടങ്ങിയത്. നിലവിൽ തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന്  1590 രൂപയാണ്.രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്.എക്സിക്യൂട്ടീവ് കോച്ചിന്  2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങിനെയാണ്. മറ്റുള്ള ടിക്കക്ക് നിരക്കുകൾ ചുവടെ

ചെയർകാർ എസി (തിരുവനന്തപുരം മുതൽ സ്റ്റോപ്പ് തിരിച്ച്)

കൊല്ലം- 435
കോട്ടയം - 555
എറണാകുളം -765
തൃശ്ശൂർ- 880
ഷൊർണൂർ -950
കോഴിക്കോട് - 1090
കണ്ണൂർ - 1260
കാസർകോട് -1590

എക്സിക്യുട്ടീവ് കോച്ച് 

കൊല്ലം- 820
കോട്ടയം -1075
എറണാകുളം -1420
തൃശ്ശൂർ -1650
ഷൊർണൂർ - 1775
കോഴിക്കോട് -2060
കണ്ണൂർ - 2415
കാസർകോട് -2880

സമയക്രമം ഇങ്ങനെ

രാവിലെ 5.20-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് 1.25ന് കാസർകോഡ് എത്തിച്ചേരും 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ ആകെ യാത്ര സമയം. ശേഷം 2.30-ന് കാസർകോഡ് നിന്നും മടക്കയാത്ര ആരംഭിക്കും. രാത്രി 10.35ന് തിരുവനന്തപുരത്തെത്തി ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങിനെയാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളുടെ നിലവിലെ പട്ടിക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News