Valentine's Day: വേറിട്ട വാലന്റൈൻസ് ദിനാചരണം, പ്രണയപ്പെട്ടിയുമായി SFI

വേറിട്ട ഒരു വാലന്റൈൻസ് ദിനാചരണം..  ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോള്‍  മനസ്സില്‍ കത്ത് സൂക്ഷിക്കുന്ന പ്രണയം തുറന്നുപറയാന്‍ അവസരം ഒരുക്കുകയാണ്  SFI.  

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 04:32 PM IST
  • പ്രണയലേഖനം എത്തേണ്ടിടത്ത് എത്തിക്കാന്‍ ഇനി ഹംസത്തെയോ പ്രാവിനെയോ തിരയേണ്ട, പ്രേമലേഖനപ്പെട്ടിയില്‍ കത്ത് നി ക്ഷേപിക്കൂ.. എത്തേണ്ടിടത്ത് എത്തിക്കും...
Valentine's Day: വേറിട്ട വാലന്റൈൻസ്  ദിനാചരണം, പ്രണയപ്പെട്ടിയുമായി  SFI

Kothamangalam: വേറിട്ട ഒരു വാലന്റൈൻസ് ദിനാചരണം..  ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോള്‍  മനസ്സില്‍ കത്ത് സൂക്ഷിക്കുന്ന പ്രണയം തുറന്നുപറയാന്‍ അവസരം ഒരുക്കുകയാണ്  SFI.  

കോതമംഗലം: വാലന്റൈൻസ് ദിനത്തില്‍  മനസിലിട്ട്‌ താലോലിക്കുന്ന പ്രണയം തുറന്നു പറയാന്‍ അവസരം.... മാർ അത്തനേഷ്യസ് കോളേജിലാണ്  SFI യുടെ നേതൃത്വത്തില്‍  വ്യത്യസ്തമായ   വാലന്റൈൻസ് ദിനാചരണം നടക്കുന്നത്.  ദിനാചരണത്തിന്‍റെ ഭാഗമായി  ഒരു "പ്രേമലേഖനപ്പെട്ടി" സ്ഥാപിച്ചാണ്  ക്യാമ്പസ്  പ്രണയ ദിനത്തെ വരവേറ്റത്.   

Also Read: Happy Valentine's Day Special: വാലന്റൈൻസ് ദിനത്തിൽ ഒരു സ്പെഷ്യല്‍ വിഭവം ആയാലോ? പങ്കാളിയ്ക്ക് നല്‍കാം 'ചുവന്ന ഇഡ്‌ലി...!

തന്‍റെ പ്രണയം തുറന്നു പറയാൻ ആഗ്രഹിക്കുന്നവർക്ക് കത്തെഴുതി കാമ്പസിലെ ക്യാന്‍റീന് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രേമലേഖനപ്പെട്ടിയിൽ നിക്ഷേപിക്കാം.  Will You Be My COMRADE എന്ന പേരിലാണ് പ്രേമലേഖനപ്പെട്ടിയൊരുക്കിയിരിയ്ക്കുന്നത്. കത്ത്  ആര്‍ക്കുള്ളതാണ് എന്ന് സൂചിപ്പിക്കുന്ന പേരും, ക്ലാസും കത്തിൽ സൂചിപ്പിക്കണം. കത്ത് SFI പ്രവർത്തകർ എത്തിച്ചു നൽകും....!!  

Also Read: Valentines Day Special: ഇന്ന് രാശി അനുസരിച്ച് നിറം തിരഞ്ഞെടുക്കൂ, പങ്കാളിയുമായുള്ള പ്രണയം വർദ്ധിക്കും

പ്രേമലേഖനപ്പെട്ടി സ്ഥാപിച്ചത്  നല്ല ഉദ്ദേശ്യത്തോടെയാണെന്നാണ്  പിന്നണി പ്രവര്‍ത്തകരായ ആൽബിനും, ഷഹീനയും പറയുന്നത്‌. രാഷ്ട്രീയത്തെപ്പോലെ തന്നെ പ്രണയവും കാമ്പസുകളെ സർഗാത്മകമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും സമീപ കാലത്തായി പ്രണയം നിരസിച്ചതിന്‍റെ പേരിൽ കൊലപാതകങ്ങൾ അരങ്ങേറുന്നതും കണ്ടു വരുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. 

അതായത്, പ്രണയലേഖനം എത്തേണ്ടിടത്ത് എത്തിക്കാന്‍  ഇനി  ഹംസത്തെയോ പ്രാവിനെയോ തിരയേണ്ട...!! ഏതായാലും SFI ഒരുക്കിയ  ഈ സംഭവം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News