തിരുവനന്തപുരം: വർക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരൻ. തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്. ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാൻ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ. വർക്കലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതികൾ ഉറപ്പാക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പം ജനങ്ങൾ നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. വർക്കല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വി.മുരളീധരൻ.
ALSO READ: 12 കോടിയല്ല, വിഷു ബമ്പർ അടിച്ചാൽ കിട്ടുന്ന തുക ഇത്രയും?
വർക്കല റെയിൽവേ സ്റ്റേഷന് 174 കോടി നരേന്ദ്രമോദി അനുവദിച്ചു. വർക്കലയിൽ എന്നല്ല രാജ്യമാകെ അടിസ്ഥാന സൌകര്യത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും വീട് എല്ലാവർക്കും വെള്ളം, മികച്ച ഗതാഗത സംവിധാനം എന്നിങ്ങനെ രാജ്യത്ത് വൻമുന്നേറ്റം ഇക്കാലത്ത് ഉണ്ടായി. എന്നാൽ കേരളത്തിൽ 1600 രൂപ പെൻഷൻപോലും കൊടുക്കാത്ത സർക്കാരിന്‍റെ ധൂർത്താണ് നടക്കുന്നത്. കടക്കെണിയിൽ നിന്ന് കടക്കെണിയിലേക്ക് നയിക്കുന്ന പിണറായി സർക്കാരിനെതിരായി ജനം വിധിയെഴുതുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.