ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളം ബസിലിക്ക പള്ളിയിൽ ഏകീകൃത കുർബാന അർപ്പിച്ചു; ബിഷപ് ആന്റണി കരിയിൽ പങ്കെടുത്തില്ല

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് കുർബാന ചടങ്ങുകൾ നടന്നത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 12:14 PM IST
  • സിറോ മലബാർ സഭയിൽ ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദ്ദേശം
  • എറണാകുളം അങ്കമാലി അതിരൂപത കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും സിനഡ് അംഗീകരിച്ചിരുന്നില്ല\
  • കുർബാനയോടനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് ചുറ്റും വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു
ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളം ബസിലിക്ക പള്ളിയിൽ ഏകീകൃത കുർബാന അർപ്പിച്ചു; ബിഷപ് ആന്റണി കരിയിൽ പങ്കെടുത്തില്ല

കൊച്ചി: എറണാകുളം ബസിലിക്ക പള്ളിയിൽ ഏകീകൃത കുർബാന അർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് കുർബാന ചടങ്ങുകൾ നടന്നത്. സിറോ മലബാർ സഭയിൽ ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദ്ദേശം.

എറണാകുളം അങ്കമാലി അതിരൂപത കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും സിനഡ് അംഗീകരിച്ചിരുന്നില്ല. കുർബാനയോടനുബന്ധിച്ച്  സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് ചുറ്റും വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഓശാന ഞായറിൽ കർദിനാളിനൊപ്പം ബിഷപ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സിറോ മലബാർ സഭാ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാനയ്ക്ക് ആന്റണി കരിയിൽ എത്തിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News