കൊച്ചി: കുർബാന ഏകീകരണത്തില്‍ (Uniforming holy mass) എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തം. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ സിനഡ് (Synod) തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. വ്യക്തിപരമായ വിയോജന സ്വരം ഉണ്ടാകാതിരിക്കാൻ വൈദീകരും (Priest) വിശ്വാസികളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.
ALSO READ: Syro Malabar church: സീറോ മലബാർ സഭയിൽ വൻ സാമ്പത്തിക ക്രമക്കേട്,മൂന്നരക്കോടി ഫൈൻ
സഭയുടെ പൊതുജന നന്മയെ ലക്ഷ്യമാക്കി ഒരു മനസോടെ തീരുമാനം നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആരാധനാക്രമം ഏകീകരിക്കുന്നതില്‍ പ്രതിഷേധം അറിയിക്കുവാന്‍ എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ വൈകീട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനെ കാണും. അതേസമയം, സിറോമലബാർ സഭ സിനഡ് നേതൃത്വത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ (Editorial) സത്യദീപം മുഖപ്രസംഗത്തിലൂടെ എതിർപ്പുമായി രംഗത്തെത്തി.
സഭ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കുർബാന ഏകീകരണമല്ലെന്നും സിനഡ് ചർച്ച ചേയ്യെണ്ടത് വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. കുർബാന ഏകീകരണം ചർച്ചയാക്കുന്നത് യഥാർത്ഥ വിഷയം മറച്ചുവെക്കാൻ മാത്രമാണെന്നാണ് ആരോപണം. ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന് പിഴയായി നൽകേണ്ടിവന്നത് 5.84 കോടിരൂപയാണ്. മാർ ജോർജ്ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കുന്ന അതിരൂപതയിലെ ഭൂമിവിൽപ്പന ക്രമക്കേട് സിനഡ് ചർച്ച ചെയ്യണം. ഭൂമി ഇടപാടിലെ അഴിമതിയിൽ നിലപാടുകൾ സ്വീകരിക്കാതിരുന്നതിന്‍റെ നിലപാട് ദാരിദ്ര്യമാണ് സഭ അഭിമുഖീകരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...