Ukraine Crisis : ഓപ്പറേഷൻ ഗംഗ; 734 മലയാളികൾ കൂടി നാട്ടിൽ മടങ്ങിയെത്തി

ഇതോടെ യുക്രൈനിൽ നിന്ന് കേരളത്തിൽ എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 09:57 PM IST
  • ഡൽഹിയിൽ നിന്ന് 529 പേരും മുംബൈയിൽ നിന്ന് 205 പേരുമാണ് നാട്ടിൽ മടങ്ങിയെത്തിയത്.
  • ഇതോടെ യുക്രൈനിൽ നിന്ന് കേരളത്തിൽ എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.
  • ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ പുലർച്ചെയോടെയാണ് കൊച്ചിയിൽ എത്തിയത്.
Ukraine Crisis : ഓപ്പറേഷൻ ഗംഗ; 734 മലയാളികൾ കൂടി നാട്ടിൽ മടങ്ങിയെത്തി

ന്യൂ ഡൽഹി : യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി നാട്ടിൽ തിരിച്ചെത്തിച്ചു. ഡൽഹിയിൽ നിന്ന് 529 പേരും മുംബൈയിൽ നിന്ന് 205 പേരുമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇതോടെ യുക്രൈനിൽ നിന്ന് കേരളത്തിൽ എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. 

ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ പുലർച്ചെയോടെയാണ് കൊച്ചിയിൽ എത്തിയത്. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178 യാത്രക്കാരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 

ALSO READ : Ukraine Russia war: വെടിനിർത്തൽ ലംഘിച്ച് റഷ്യ; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൽ അനിശ്ചിതത്വം

ഇന്ന് ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയിലെത്തി. ഇതിലുണ്ടായിരുന്നത് 178 യാത്രക്കാരായിരുന്നു. ഇന്ന് രാത്രി ഒരു ചാർട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണുള്ളത്. 

യുക്രൈനിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയത് 227 യാത്രക്കാരാണ്. ഇതിൽ 205 പേരെയും നാട്ടിലെത്തിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. വിവിധയിടങ്ങളിൽ നിന്ന് മുംബൈയിലെത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർഥികളും നാളെ പുലർച്ചെയോടെ കേരളത്തിലെത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News