ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..!

കരകുളത്തുനിന്നും വന്ന വിദ്യാർത്ഥിയ്ക്ക് നേരത്തെ രോഗലക്ഷണം  ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിച്ചത്.  എന്നാൽ പൊഴിയൂര് സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പട്ടിക ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.    

Last Updated : Jul 21, 2020, 08:27 AM IST
ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..!

തിരുവനന്തപുരം:  KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ സ്ഥിരീകരിച്ചു.  തിരുവനന്തപുരത്തെ തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  വിദ്യാർത്ഥികൾ പൊഴിയൂർ, കരമന സ്വദേശികളാണ്.   

Also read: COVID ഭീതിയില്‍ കേരളം, സംസ്ഥാനത്ത് പുതുതായി 794 പേര്‍ക്ക് കോവിഡ്

കരകുളത്തുനിന്നും വന്ന വിദ്യാർത്ഥിയ്ക്ക് നേരത്തെ രോഗലക്ഷണം  ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിച്ചത്.  എന്നാൽ പൊഴിയൂര് സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പട്ടിക ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.  ഈ  വിദ്യാർത്ഥികളെ നിരീക്ഷണത്തിലാക്കും.  തിരുവനന്തപുരത്ത് കോറോണ ഇത്രയധികം വ്യാപിച്ചിരുന്ന ഈ സമയത്ത് പ്രവേശന പരീക്ഷ നടത്തിയത് വിവാദത്തിന് ഇടയായിരുന്നു.  

Also read: സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന വാദവുമായി പാരാനോർമൽ വിദഗ്ധൻ 

കോറോണ രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് 2000 കടന്നു.   ഇവരിൽ ഏറെയും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്.  സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ജില്ലയിൽ  രോഗം സ്ഥിരീകരിക്കുന്നത്.  ഇന്നലെ തിരുവനാഥപുറത്ത് മാത്രം രോഗം സ്ഥിരീകരിച്ചത് 182 പേർക്കാണ് ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് കോറോണ സ്ഥിരീകരിച്ചത്. 

Trending News