Road Accident: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു

Road Accident: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ മുഹമ്മദ് ഹാഫിസ് മരിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 06:23 AM IST
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
  • തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം നടന്നത്.
Road Accident: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു

കല്‍പ്പറ്റ: മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.  മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ്, ഇല്ല്യാസ് എന്നിവരാണ് മരിച്ചത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം നടന്നത്. 

Also Read: Road Accident: പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ മുഹമ്മദ് ഹാഫിസ് മരിച്ചിരുന്നു.  ഗുരുതര പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാൻ കഴിയും.

Also Read: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം 

ആലപ്പുഴയിലും കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. സഫ്ന സിയാദ് ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. എതിരെ വന്ന  കെഎസ്ആർടിസി ബസ് സഫ്നയെ ഇടിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണമടയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News