Youth Missing: കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

Two Missing In Kodaikanal: തിങ്കളാഴ്ചയാണ് അഞ്ചുപേർ അടങ്ങുന്ന സംഘം കൊടൈക്കനാലിലേയ്ക്ക് പോയത്. കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിൽ വച്ചാണ് ഇതിൽ രണ്ടുപേരെ കാണാതായത്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 08:09 AM IST
  • കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ 2 യുവാക്കളെ കാണാതായി
  • ഇവര്‍ക്കായി രണ്ടു ദിവസമായിട്ട് തിരച്ചില്‍ തുടരുകയാണ്
  • ഇവര്‍ തിങ്കളാഴ്ചയാണ് കൊടൈക്കനാലിലേയ്ക്ക് പോയത്
Youth Missing: കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി. ഇവര്‍ക്കായി രണ്ടു ദിവസമായിട്ട് തിരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ്, മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ എന്നിവരെയാണ് കാണാതായത്. 

Also Read: സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 547 ഹോട്ടലുകളിൽ പരിശോധന, 48 എണ്ണം പൂട്ടി

ഇവര്‍ തിങ്കളാഴ്ചയാണ് കൊടൈക്കനാലിലേയ്ക്ക് പോയത്. കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. അവിടെയുള്ള 35 ഓളം പേര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.  പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ് കൂടാതെ കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലം കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഈരാറ്റുപേട്ടയില്‍ നിന്നും കൂടുതല്‍ പേര്‍ തിരച്ചിലിനായി പോകാനുള്ള  തയാറെടുപ്പിലാണ്.

അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ  

തൃശൂർ: അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാലകവാർന്ന കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശിയായ രാഹുലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.   ഇയാളെ എ.ടി.എം രാഹുൽ, അപ്പു രാഹുൽ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.  രാഹുലിനെ കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

Also Read: Trikon Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി

കേസിനാസ്പദമായ സംഭവമേ നടന്നത് ഈ മാസം ഒന്നിനായിരുന്നു. കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30 ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു ഇയാൾ.  ഇയാളെ വഴിയമ്പലം അയിരൂരിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഈ കേസിനു പുറമെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസിലേയും അടിപിടി കേസിലേയും പ്രതികൂടിയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News