Road Accident: കുളത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Bike Accident In Thiruvananthapuram: അപകടത്തിൽ ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 08:29 AM IST
  • കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ച അൽ സാജിറുമാണ് മരിച്ചത്
  • ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
Road Accident: കുളത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ച അൽ സാജിറുമാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

Also Read: നെടുംകണ്ടത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

അപകടത്തിൽ ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്.  അപകടം നടന്നത് ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാനെ ഗുരുതര പരികോഡ് തിരുവനന്തപുരം മെഡി കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ബൈക്ക് കാൽനട യാത്രക്കാരനായ സുനീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

അമ്പലപ്പുഴ വാഹനാപകടം: ഭർത്താവിനും കുഞ്ഞിനും പുറകെ യുവതിയും മരിച്ചു!

അമ്പലപ്പുഴ പുറക്കാടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. പുറക്കാട് പൂന്തല സ്വദേശിയായ വിനീതയാണ് മരിച്ചത്. ഇവർ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Also Read: തിങ്കളാഴ്ച മഹാദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!

അപകടത്തിൽ ഭർത്താവ് സുദേവ് മകൻ ആദി എന്നിവർ നേരത്തെ മരിച്ചിരുന്നു.  സംഭവം നടന്നത് ഞാറയറാഴ്ച രാവിലെയായിരുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന വിനീതയും കുടുംബവും. ഇതിനിടയിൽ കാൽനട യാത്രികനായ മണിയനെ പിടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ഇവരുടെ ബൈക്കിലിടിക്കുകയും തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിക്കടിയിൽ പെടുകയുമായിരുന്നു എന്നാണ്  റിപ്പോർട്ട്. അപകടത്തെ തടുർന്ന് സൈക്കിൾ യാത്രികനായ പ്രകാശനും കാൽനട യാത്രക്കാരനായ മണിയനും ചികിത്സയിലാണ്. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News