Twenty Twenty Sabu: ലോക്സഭയിലേക്ക് മത്സരിക്കാൻ ഇത്തവണ ട്വന്റി ട്വന്റി യും; എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Loksabha Election 20 20: ചാലക്കുടിയിൽ അഡ്വക്കറ്റ് ചാർളി പോളും, എറണാകുളത്ത് അഡ്വക്കേറ്റ് ആന്റണി ജൂഡിയുമാണ് ട്വന്റി ട്വന്റി മത്സരാർത്ഥികൾ.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 10:37 AM IST
  • സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊപ്പം ചാലക്കുടി മുൻ എംപിമാർക്കെതിരെ സാബു എം ജേക്കബ് രൂക്ഷ വിമർശനവും നടത്തി.
  • കഴിഞ്ഞ 10 വർഷത്തിനിടയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുകയല്ലാതെ എൽഡിഎഫ് യുഡിഎഫ് എംപിമാർ മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് സാബു ആരോപിച്ചു.
Twenty Twenty Sabu: ലോക്സഭയിലേക്ക് മത്സരിക്കാൻ ഇത്തവണ ട്വന്റി ട്വന്റി യും; എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ  ട്വന്റി ട്വന്റി യും. എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ട്വന്റി ട്വന്റി യുടെ പ്രസിഡന്റായ സാബു എം ജേക്കബ് ആണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.ചാലക്കുടിയിൽ അഡ്വക്കറ്റ് ചാർളി പോളും, എറണാകുളത്ത് അഡ്വക്കേറ്റ് ആന്റണി ജൂഡിയുമാണ് ട്വന്റി ട്വന്റി മത്സരാർത്ഥികൾ.

 സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊപ്പം ചാലക്കുടി മുൻ എംപിമാർക്കെതിരെ സാബു എം ജേക്കബ് രൂക്ഷ വിമർശനവും നടത്തി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുകയല്ലാതെ എൽഡിഎഫ് യുഡിഎഫ് എംപിമാർ മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് സാബു ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് കാണിക്കണമെങ്കിൽ  ട്വന്റി ട്വന്റി ക്ക്‌ രണ്ട് എംപിമാരെ ആവശ്യമാണെന്നും സാബു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News