Trawling ban: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്താൻ സാധിക്കില്ല

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 09:26 AM IST
  • പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം
  • ഇതര സംസ്ഥാന ബോട്ടുകൾ നിരോധനം ആരംഭിക്കും മുൻപ് തീരം വിടണമെന്ന് നിർദേശമുണ്ട്
  • തീരദേശത്തെ ഡീസൽ ബങ്കുകൾ അടച്ചിടും
  • മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്
Trawling ban: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് (Trawling) നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് മത്സ്യബന്ധനം (Fishing) നടത്താൻ സാധിക്കില്ല.

പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ഇതര സംസ്ഥാന ബോട്ടുകൾ നിരോധനം ആരംഭിക്കും മുൻപ് തീരം വിടണമെന്ന് നിർദേശമുണ്ട്. തീരദേശത്തെ ഡീസൽ ബങ്കുകൾ അടച്ചിടും. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ALSO READ: വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ബോട്ടുകൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മറൈൻ എൻഫോഴ്സ്മെന്റ് (Enforcement) പരിശോധന ശക്തമാക്കി. എല്ലാ പ്രധാന തുറമുഖങ്ങളിലും പരിശോധന നടത്തും. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വില വർധനവിലും മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ട്രോളിങ് കാലത്ത് സ‍ർക്കാർ കൂടുതൽ സഹായം ലഭ്യമാക്കണമെന്ന ആശ്യവും ഉയരുന്നുണ്ട്.

ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ (Fishing boat) കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജിതമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുക വിതരണം വേ​ഗത്തിലാക്കുമെന്നും ഫിഷറീസ് മന്ത്രി ഉറപ്പ് നൽകിയിരുന്നു.

ALSO READ: ലക്ഷദ്വീപ് ബോട്ടപകടം; എട്ട് പേരെ കണ്ടെത്തി, ഒരാളെ കണ്ടെത്താനായില്ല

അതേസമയം, ട്രോളിങ് നിരോധന സമയത്ത് പഴകിയ മീനുകൾ വിപണിയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ട്രോളിങ് നിരോധന കാലത്ത് സംസ്ഥാനത്തേക്ക് രാസവസ്തുക്കൾ ഉപയോ​ഗിച്ച് സൂക്ഷിക്കിുന്ന പഴയ മത്സ്യങ്ങൾ എത്താൻ സാധ്യതയുണ്ട്. മം​ഗളൂരു, തമിഴ്നാട്, ​ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം മത്സ്യങ്ങൾ വൻതോതിൽ കേരളത്തിലേക്ക് എത്തുന്നത്. അതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ പരിശോധന നടത്തേണ്ടതായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News