കൊച്ചി: നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ. ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. രാവിലെ 10.30 ഓടെയാണ് ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന് വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.
പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെലിൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും സെലിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പാലാരിവട്ടം പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...