നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു

 ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചത്.   

Last Updated : Jun 24, 2020, 05:21 PM IST
നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിൽ  വനിതാ ജഡ്ജിയുടെ സ്ഥലമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതിയോളം എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ജഡ്ജിയായ ഹണി എം വർഗീസിനെ കോഴിക്കോട് പോക്സോ  കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.  

Also read: കൊറോണ പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികൾ ഉടൻ..!

ഈ ഉത്തരവാണ് ഹൈക്കോടതി മരവിപ്പിച്ചത്.  ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചത്. ഇതിനിടയ്ക്കാണ് ഈ സ്ഥലമാറ്റ ഉത്തരവ്.  ഉത്തരവനുസരിച്ച് ജൂലായ് ഒന്നിന് ജഡ്ജിയ്ക്ക് കോഴിക്കോട് പോക്സോ കോടതിയിൽ ചുമതല എൽക്കണം.  

Also read: KEAM 2020: പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താം 

ഇപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചതോടെ ഇനി നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലം മാറ്റത്തെ കുറിച്ച് തീരുമാനിക്കുന്നത്.   

Trending News