തിരുവനന്തപുരം: ടിപി രാമകൃഷ്ണനെ എൽഡിഎഫ് കൺവീനറായി നിയമിച്ചു. ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണനെ കൺവീനറായി നിയമിച്ചത്.
ബിജെപി നേതാവ് നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്. സംസ്ഥാന സമിതി യോഗത്തിന് കാത്തുനിൽക്കാതെ ഇന്നലെ തന്നെ ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് സ്ഥാനത്ത് നിന്ന് നീക്കാൻ ധാരണയായത്. പിന്നീട് ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്രനേതൃത്വമാകും നടപടി പ്രഖ്യാപിക്കുക.
ALSO READ: മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ഇപി സ്ഥിരീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതാണ് ഇപിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് നയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്ന് സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് മടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ വോട്ടിങ് നടന്ന ഏപ്രിൽ 26ന് രാവിലെയാണ് ഇപി ജയരാജൻ, പ്രകാശ് ജാവദേക്കറെ കണ്ടതായി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.
ALSO READ: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മുകേഷ് വിഷയത്തിൽ ചർച്ച ഉണ്ടാകുമോ?
കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയനേതാവ് പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ഇപി ജയരാജൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ വീട്ടിൽ വച്ചാണ് കണ്ടതെന്നും ഇപി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പാർട്ടിയിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയർന്നത്.
ഇപിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പരസ്യമായി രൂക്ഷവിമർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാടും' എന്നാണ് അന്ന് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.