തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച പ്രതിയികൾ കോടതിയിൽ കീഴടങ്ങി. സിപിഎം നേതാക്കളായ കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങിയത്. ടിപി വധക്കേസുമായി ബന്ധപ്പെട്ട് പാനൂർ ഏരിയാ കമ്മറ്റിയംഗമായിരുന്ന പികെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കഴിഞ്ഞ ദിവസമാണ് കോടതി ശരിവെച്ചത്. നേരത്തെ ഇവരെ വിചാരണ കോടതി ഇവരെ വെറുതേ വിട്ടിരുന്നു.
എന്നാൽ ഇതിനു പിന്നാലെ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ ഉൾപ്പടെ നൽകിയ പുനപരിശോധന ഹർജികൾ പരിശോധിച്ചാണ് ഇവരെ വെറുതേവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പ്രതിയായ ജ്യോതി ബാബു പ്രത്യേക ആംബുലൻസിലാണ് കോടതിയിൽ എത്തിയത്. ഇരുവരേയും വൈദ്യപരിശോധന നടത്തുന്നതിന് വേണ്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചു.
ALSO READ: മാധ്യമങ്ങളെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ അടുപ്പിക്കരുത്..! വിചിത്ര ഉത്തരവുമായി സപ്ലൈക്കോ എംഡി
അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് ടിപി ചന്ദ്രശേഖരൻറെ ഭാര്യ കെകെ രമ പറഞ്ഞു. നിയമ പോരാട്ട് അവസാനിക്കുന്നില്ലെന്നും രമ വൃക്തമാക്കി. പാർട്ടി നില കൊണ്ടത് കൊലയാളികൾക്കൊപ്പമാണെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. 2012 മെയ് 4 -നാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപണം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.