21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായി; അവസാന ലൊക്കേഷൻ മഹാരാഷ്ട്ര

വ്യാഴാഴ്ചയാണ് ലോറി കോലാറിൽ നിന്നും പുറപ്പെടുന്നത്. ശനിയാഴ്ച വരെയും ലോറിയുടെ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 07:24 AM IST
  • വ്യാഴാഴ്ചയാണ് ലോറി കോലാറിൽ നിന്നും പുറപ്പെടുന്നത്. ശനിയാഴ്ച വരെയും ലോറിയുടെ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്
  • മഹാരാഷ്ട്രയിലെ നാസിക്കിലാണ് വാഹനത്തിൻറെ ജിപിഎസ് നിലച്ചതായി കാണുന്നത്
  • കുറഞ്ഞത് 1800 കി.മി എങ്കിലും വാഹനം സഞ്ചരിച്ചു കഴിഞ്ഞു
21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായി; അവസാന ലൊക്കേഷൻ മഹാരാഷ്ട്ര

ബെംഗളൂരു: കർണ്ണാടകത്തിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് തക്കാളിയുമായി പോയ ലോറി കാണാതായതായി. 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായാണ് പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഇവിടുത്തെ എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പരിശോധന നടന്നു വരികയാണ്.

വ്യാഴാഴ്ചയാണ് ലോറി കോലാറിൽ നിന്നും പുറപ്പെടുന്നത്. ശനിയാഴ്ച വരെയും ലോറിയുടെ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് ഫോൺ ബന്ധം നിലച്ചു.ഡ്രൈവറെ കൂടാതെ ക്ലീനറും ലോറിയിലുണ്ട്. വാഹനത്തിൻറെ ജിപിഎസും നിശ്ചലമാണ്.ഡ്രൈവറിന് മോഷണത്തിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Also Read: Boat Accident: തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുതലപ്പൊഴിയിൽ വീണ്ടും അപകടം

മഹാരാഷ്ട്രയിലെ നാസിക്കിലാണ് വാഹനത്തിൻറെ ജിപിഎസ് നിലച്ചതായി കാണുന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുറഞ്ഞത് 1800 കി.മി എങ്കിലും വാഹനം സഞ്ചരിച്ചു കഴിഞ്ഞു.ഇത് കർണ്ണാടകത്തിലെ മൂന്നാമത്തെ ലോറി മോഷണമാണ്. തക്കാളി വില 150-ൽ എത്തിയതോടെയാണ് മോഷണത്തിൻറെ രീതികൾ തന്നെ മാറിയത്. കോലാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞാഴ്ച ചിത്രദുർഗയിൽ നിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ വിലവരുന്ന തക്കാളി വാഹനത്തോടെ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഭാസ്കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News