Tiger Wayanad: വയനാട് മാനന്തവാടി പടമലയിൽ ജനവാസ മേഖലയിൽ കടുവ; സിസിടിവി ദൃശ്യങ്ങൾ

Tiger Found In Wayanad: കടുവ ഓടി മറിയുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 10:28 AM IST
  • പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം പ്രദേശവാസികൾ കടുവയെ കണ്ടു
  • പള്ളിയില്‍ പോകുകയായിരുന്നവരാണ് കടുവയെ കണ്ടത്
  • ബുധനാഴ്ച രാവിലെ ആറേ മുക്കാലോടെയാണ് സംഭവം
Tiger Wayanad: വയനാട് മാനന്തവാടി പടമലയിൽ ജനവാസ മേഖലയിൽ കടുവ; സിസിടിവി ദൃശ്യങ്ങൾ

വയനാട്: മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം. പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം  പ്രദേശവാസികൾ കടുവയെ കണ്ടു. പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്. ബുധനാഴ്ച രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. കടുവ ഓടി മറിയുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ടാഴ്ച മുമ്പ് ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ വാഴത്തോട്ടത്തില്‍ കടുവയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്നു.

ALSO READ: കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

പല എസ്റ്റേറ്റുകളിലും, സ്വകാര്യ തോട്ടങ്ങളിലും അടിക്കാടുകള്‍ വെട്ടാത്തത് കടുവയെ പോലുള്ള വന്യമൃഗങ്ങള്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങാന്‍ ഏറെ സഹായകരമാകുന്നുണ്ട്. ഇത്തരം കാടുകള്‍ വെട്ടി വൃത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും അതൊന്നും കൃത്യമായി നടപ്പിലാക്കിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News