Thrissur: കാത്തിരുന്നെങ്കിലും വടക്കുനാഥന് മുന്നിൽ ഇത്തവണ ആ പുരുഷാരം (Thrissur Pooram) ഉണ്ടാവില്ല. കോവിഡ് കാലത്തെ പൂരത്തിന് ഇത്തവണ പ്രത്യേകതകളും ഏറെയാണ്. എറണാകുളം ശിവകുമാറിൻറെ പുറത്ത് നെയ്തലക്കാവ് ഭഗവതി ഇന്നലെ എഴുന്നള്ളിയതോടെ പൂര വിളംബരമായി.
രണ്ട് വർഷം മുൻപ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനായി (Thechikkottukavu Ramachandran) കാത്തിരുന്ന ജനലക്ഷങ്ങൾ ഇത്തവണ ഇല്ലായിരുന്നെങ്കിലും. ചടങ്ങളും പതിവുപോലെ തന്നെ നടന്നു. പൂരം ദിവസമായ ഇന്ന് രാവിലെ തന്നെ കണിമംഗലം ശാസ്താവാണ് ആദ്യം എഴുന്നള്ളി.
ശാസ്താവിനെ കൂടാതെ ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം,പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ
ശാസ്താവ് ദേവഗുരുവായ ബൃഹസ്പതിയെന്നാണ് വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി (Pooram) ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.ശാസ്താവിന് പിറകെ ഒരോ ഘടകപൂരങ്ങളും ഊഴമിട്ടെത്തി വടക്കുംനാഥനെ വണങ്ങി മടങ്ങും.
ALSO READ : Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
250 ഒാളം കലാകാരന്‍മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ (Peruvanam Kuttan Marar) പ്രമാണിയാകുന്ന ഇലഞ്ഞിത്തറ മേളം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് അരങ്ങേറും.
11നു പഴയനടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കും. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം.
വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം ചടങ്ങായി മാത്രം നടക്കും. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25 സെറ്റ് കുട മാറും. തിരുവമ്ബാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനു മാത്രം കുടമാറ്റത്തിനു നിന്നു മടങ്ങും
നാളെ ഉച്ചയ്‌ക്ക് 12 ന് ഉപചാരം ചൊല്ലല്‍ ചടങ്ങില്‍ തിരുവമ്ബാടിക്കായി കൊമ്ബന്‍ ചന്ദ്രശേഖരനും പാറമേക്കാവിനു കൊമ്ബന്‍ ഗുരുവായൂര്‍ നന്ദനും തിടമ്ബേറ്റും. ഇതോട ഇത്തവണത്ത പൂരത്തിന് തിശ്ശീല വീഴും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...