Thrissur Pooram 2022: പറയെടുത്ത് തുടങ്ങിയ ആ കുട്ടിക്കൊമ്പൻ പൂരത്തിന് സ്വന്തമായപ്പോൾ; ശങ്കരംകുളങ്ങര മണികണ്ഠന് ആദരം

തിരുവമ്പാടിയുടെ കോലമേന്തിയും കൂട്ടാനയായും അരനൂറ്റാണ്ടിലേറെ തൃശ്ശൂർ പൂരത്തിലെ നിറസാന്നിധ്യമായ ഗജവീരനെ ദേവസ്വം അധികൃതരും പൂരപ്രേമികളും ചേർന്ന് ആദരിച്ചു.

Written by - Zee Malayalam News Desk | Last Updated : May 10, 2022, 11:35 AM IST
  • ദേവസ്വം ഭാരവാഹികളും പൂരപ്രേമികളും ചേർന്ന് ശങ്കരംകുളങ്ങര മണികണ്ഠന് ആദരവ് നൽകിയത്
  • 1964ൽ മൂന്നാം വയസ്സിൽ നിലമ്പൂർ കോവിലകത്ത് നിന്നeആണ് ആന ദേവസ്വത്തിലെത്തുന്നത്
  • അഞ്ചാം വയസ്സിൽ തിരുവമ്പാടി ഭഗവതിയുടെ പറയെടുത്ത് തൃശ്ശൂർ പൂരത്തിൽ സാന്നിദ്ധ്യമറിയിച്ചു
Thrissur Pooram 2022: പറയെടുത്ത് തുടങ്ങിയ ആ കുട്ടിക്കൊമ്പൻ പൂരത്തിന് സ്വന്തമായപ്പോൾ; ശങ്കരംകുളങ്ങര മണികണ്ഠന് ആദരം

തൃശ്ശൂർ: തിരുവമ്പാടി ഭഗവതിയുടെ പറയെടുത്ത് പൂരത്തിലേക്ക് കുലുകുലുങ്ങിയെത്തിയ ആ കുട്ടിക്കൊമ്പൻ ഇന്ന് തൃശ്ശൂർ പൂരത്തിൻറെ പ്രധാന സാന്നിധ്യങ്ങളിൽ ഒന്നാണ്.തിരുവമ്പാടിയുടെ കോലമേന്തിയും കൂട്ടാനയായും അരനൂറ്റാണ്ടിലേറെ തൃശ്ശൂർ പൂരത്തിലെ നിറസാന്നിധ്യമായ ഗജവീരനെ ദേവസ്വം അധികൃതരും പൂരപ്രേമികളും ചേർന്ന് ആദരിച്ചു.

വടക്കുംനാഥൻറെ ശ്രീമൂലസ്ഥാനത്താണ് വച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൂരപ്രേമികളും ചേർന്ന് ശങ്കരംകുളങ്ങര മണികണ്ഠൻ ആദരവ് നൽകിയത്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി മേളത്തിൻറെ അകമ്പടിയിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ ചങ്ങല മാലയും മഞ്ഞപ്പട്ടു പൊന്നാടയും അണിയിച്ചാണ് ശങ്കരംകുളങ്ങര മണികണ്ഠനെ ആദരിച്ചത്.

sankarankulangara manikandan

ചിത്രത്തിന് കടപ്പാട്

ALSO READ:Thrissur Pooram 2022: എന്തൊക്കെ വന്നാലും തൃശ്ശൂർ പൂരത്തിൻറെ തട്ട് താഴ്ന്ന് തന്നെയിരിക്കും, അതാണ് ചരിത്രം

1964ൽ മൂന്നാം വയസ്സിൽ നിലമ്പൂർ കോവിലകത്ത് നിന്ന്‌ ശങ്കരംകുളങ്ങരയിൽ എത്തിയ ഈ ഗജ ശ്രേഷ്ഠൻ അഞ്ചാം വയസ്സിൽ തിരുവമ്പാടി ഭഗവതിയുടെ പറയെടുത്ത് തൃശ്ശൂർ പൂരത്തിൽ സാന്നിദ്ധ്യമറിയിച്ചു . തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ തൃശ്ശൂർ പൂരത്തിൽ സ്ഥിരസാന്നിധ്യമാണ്. 

pooram1

ഈ പൂരത്തിന് നെയ്തലക്കാവിലമ്മയുടെ കോലമെടുത്താണ് മണികണ്ഠൻ പൂരം എഴുന്നെള്ളിപ്പിൽ ശ്രദ്ധേയനാകുന്നത്.. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ശങ്കരംകുളങ്ങര ദേവസ്വം സെക്രട്ടറി ബാലകൃഷ്ണൻ, ദേവസ്വം ഭാരവാഹികൾ, പൂരപ്രേമികൾ തുടങ്ങിയർ ആദരവേളയിൽ സന്നിഹിതരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News