Uma Thomas Visits Mammootty: മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി ഉമ തോമസ് - വീഡിയോ

ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് വോട്ട് തേടിയത്. ഹൈബി ഈഡൻ എം പിക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 12:24 PM IST
  • മമ്മൂട്ടി തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ്.
  • ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് വോട്ട് തേടിയത്.
  • ഹൈബി ഈഡൻ എം പിക്കൊപ്പമാണ് ഉമ തോമസ് എത്തിയത്.
  • രമേശ്‌ പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു.
Uma Thomas Visits Mammootty: മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി ഉമ തോമസ് - വീഡിയോ

എറണാകുളം: തൃക്കാക്കരയിൽ ഓരോ ദിവസവും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കൊണ്ടിരിക്കുകയാണ് സ്ഥാനാർഥികൾ. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികളായ ഉമ തോമസും, ജോ ജോസഫും തൃക്കാക്കര പിടിക്കാനുള്ള തന്ത്രങ്ങൾ നടത്തുകയാണ്. അതിന്റെ ഭാ​ഗമായി ഉമ തോമസും ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് തങ്ങൾക്ക് പിന്തുണ തേടും. മമ്മൂട്ടിയെ കണ്ട് വോട്ട് തേടാനെത്തിയിരിക്കുകയാണ് ഉമ തോമസ്. 

മമ്മൂട്ടി തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ്. ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് വോട്ട് തേടിയത്. ഹൈബി ഈഡൻ എം പിക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. രമേശ്‌ പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരാളാണ് മമ്മൂട്ടി. 

 

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഇതുവരെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്നോ നാളെയോ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ മുന്നിട്ട് നിൽക്കുന്നത്. കേന്ദ്രത്തിന് നൽകിയിട്ടുള്ള പട്ടികയിൽ രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

Also Read: Thrikkakara By-Election 2022 : തൃക്കാക്കരയിൽ പിടി തോമസിന്റെ അനുയായി ആര്? യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

അതുപോലെ തന്നെ ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം വന്നേക്കും എന്നാണ് പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News