Idukki : ജലനിരപ്പ് കുറയാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ (Mulapperiyar Dam) മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് (Waterlevel) കുറയ്ക്കാൻ നിലവിൽ ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് നാല് മണിയോടെയാണ് മൂന്ന് ഷട്ടറുകൾ (Shutter) കൂടി ഉയർത്തിയത്. നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ ആകെ ആറ് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്. ഇന്ന് തുറന്നിരുന്ന ഷട്ടറുകൾ കൂടുതൽ ഉയർത്തിയിരുന്നു.
പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് (Water level) 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
ALSO READ: Mullaperiyar dam | നീരൊഴുക്ക് കുറയുന്നില്ല; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
ഈ സാഹചര്യത്തിൽ തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവിലേക്ക് എത്തുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...