ആലപ്പുഴ: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഖിൽ, വിനോദ് കുമാർ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില ഗുരുതരമാണ്. മരിച്ച വിഷ്ണു നേവിയിൽ ഉദ്യോഗസ്ഥനാണ്. നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനാണ്.
ALSO READ: Chavara Road Accident: കൊല്ലത്ത് വാഹനാപകടം: 4 മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
അവധിക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാൻ പോയ വിഷ്ണുവിനൊപ്പമാണ് സുഹൃത്തുക്കൾ പോയത്. ഗോവയിൽ എത്തിയതിന് ശേഷം കാർ വാടകയ്ക്ക് എടുത്താണ് ഇവർ ഗോവ സന്ദർശിക്കാൻ പുറപ്പെട്ടത്. നിതിൻ ദാസും വിഷ്ണുവും കണ്ണനും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഖിലിനെയും വിനോദിനെയും ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...