Road Accident: പത്തനംതിട്ട കൂരമ്പാലയിൽ ഒന്നിനുപിറകെ ഒന്നായി മൂന്ന് അപകടങ്ങൾ; ആർക്കും പരിക്കില്ല

Pathanamthitta Accident: തുടരെയുണ്ടായ അപകടങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. എംസി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2024, 01:24 PM IST
  • കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു
  • ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി
  • സംഭവമറിഞ്ഞു സ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സിന്‍റെ വാഹനവും അപകടത്തിൽ പെട്ടു
Road Accident: പത്തനംതിട്ട കൂരമ്പാലയിൽ ഒന്നിനുപിറകെ ഒന്നായി മൂന്ന് അപകടങ്ങൾ; ആർക്കും പരിക്കില്ല

പത്തനംതിട്ട: കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഇതിനിടയിൽ സംഭവമറിഞ്ഞു സ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സിന്‍റെ വാഹനവും അപകടത്തിൽ പെട്ടു. 

Also Read: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ

ഭാഗ്യവശാൽ തുടരെയുണ്ടായ അപകടങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. എംസി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡ കൊണ്ടുവരികയായിരുന്നു മിനി ലോറിയാണ് മറിഞ്ഞത്. 

Also Read: ശുക്ര രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം, ആഗ്രഹിച്ചത് നടക്കും!

ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയുമുണ്ടായി. സംഭവ സ്ഥലത്തേക്ക് അടൂരിൽ നിന്നും കുരമ്പാലക്ക് വന്ന ഫയർഫോഴ്സിന്‍റെ വാഹനത്തില്‍ ബസ് തട്ടുകയും ചെയ്തു. തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് എംസി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് പോലീസ് എത്തി വാഹങ്ങൾ നിയന്ത്രിച്ചു വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!

ഇതിനിടയിൽ ഇന്നലെ പത്തനംതിട്ട റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 9:15 ഓടെയാണ് വലിയ പൊട്ടിത്തെറി നടന്നത്.  റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്.  സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്.  സംഭവത്തെ തുടർന്ന് ആസാം സ്വദേശി ഗണേശ് എന്ന ആളിനെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: സൽമാൻ ഖാന്റെ 3000 കോടിയുടെ സ്വത്തിൻ്റെ അനന്തരാവകാശി ആരായിരിക്കും?

പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മുറി പോലീസ് സീല്‍ ചെയ്തു.  ഇവിടെ ഒരാൾ മാത്രമേ താമസം ഉള്ളൂവെന്നാണ് സൂചന. സംഭവത്തിൽ ഗ്യാസ് അടുപ്പിനും നിലണ്ടറിനും കേടുപാടില്ലെങ്കിലും ഗ്യാസ് ലീക്കായതാവും സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. 

 

 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News