Viral Thrissur Kid | ഇംഗ്ലീഷ് മാസങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ, 44 നദികൾ; മൂന്ന് വയസ്സ് പോലുമില്ല, ഈ കൊച്ചു മിടുക്കി പറയുന്നത് വൈറൽ

ഇംഗ്ലീഷിൽ ഒരു സ്വാതന്ത്രദിന പ്രസംഗം നടത്താനും ആദി ലക്ഷ്മി തയ്യാറാണ്. സൗരയുഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍, സാംസ്‌ക്കാരിക സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ എല്ലാം മനപാഠമാക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 12:06 PM IST
  • ഊരകം പല്ലിശ്ശേരി കുന്നപ്പുള്ളി സതീഷ്- കവിത ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി
  • ഇംഗ്ലീഷിൽ ഒരു സ്വാതന്ത്രദിന പ്രസംഗം നടത്താനും ആദി ലക്ഷ്മി തയ്യാറാണ്
  • ആദിശങ്കറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞിരുന്നത് ആദിലക്ഷ്മിയായിരുന്നു
Viral Thrissur Kid | ഇംഗ്ലീഷ് മാസങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ,  44 നദികൾ; മൂന്ന് വയസ്സ് പോലുമില്ല, ഈ കൊച്ചു മിടുക്കി പറയുന്നത് വൈറൽ

മൂന്ന് വയസ് തികയാത്ത കൊച്ചുമിടുക്കി നാടിന് വിസ്മയമായി മാറുകയാണ്. അത്യാവശ്യം ഒരു പി എസ് സി പരിക്ഷയ്ക്ക് വേണ്ട ജനറല്‍നോളജ് ചോദ്യങ്ങള്‍ എല്ലാം തന്നെ ആദിലക്ഷ്മി ചെറുപ്രായത്തില്‍ മനപാഠമാക്കി കഴിഞ്ഞു. ഊരകം പല്ലിശ്ശേരി സ്വദേശി കുന്നപ്പുള്ളി സതീഷ് കവിത ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി.

അംഗനവാടിയുടെ പടി കാണാനുള്ള പ്രായം തികയാത്ത ആദിലക്ഷ്മിയ്ക്ക് മലയാളം - ഇംഗ്ലീഷ് മാസങ്ങളുടെ പേരുകള്‍, ഏഷ്യയിലെ രാജ്യങ്ങളുടെ പേരുകള്‍, കേരളത്തിലെ 44 നദികളുടെ പേരുകള്‍, കേരളത്തിലെ മന്ത്രിമാരുടെ പേരുകള്‍ തുടങ്ങി എല്ലാം മന പാഠമാണ്.

ഇംഗ്ലീഷിൽ ഒരു സ്വാതന്ത്രദിന പ്രസംഗം നടത്താനും ആദി ലക്ഷ്മി തയ്യാറാണ്. സൗരയുഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍, സാംസ്‌ക്കാരിക സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ എല്ലാം മനപാഠമാക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. അമ്മ കവിതയാണ് ഈ കൊച്ചുമിടുക്കിയുടെ ജേഷ്ഠനായ ആദിശങ്കറിനെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചിരുന്നത്. തൊട്ടടുത്ത് കിടന്ന് പാല് കുടിച്ചിരുന്ന ആദി ലക്ഷ്മിയും അത് കേട്ടാണ് ചെറുപ്രായത്തില്‍ തന്നെ ഇത്രയും വലിയ കാര്യങ്ങള്‍ ഹൃദസ്ഥമാക്കിയത്.

ആദിശങ്കറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞിരുന്നത് ആദിലക്ഷ്മിയായിരുന്നു. പിന്നീട് ചെറിയ രീതിയിൽ പരിശീലനം നൽകിയപ്പോൾ ഈ കൊച്ചുമിടുക്കി മാതാ പിതാക്കളെയും അത്ഭുതപ്പെടുത്തി. നാടന്‍പാട്ടുകള്‍ ഒത്തിരി ഇഷ്ടമുള്ള ആദിലക്ഷ്മി നിരവധി പാട്ടുകളും പാടും. ബാല്യകാലം മികവാർന്ന രീതിയിൽ ശോഭിപ്പിക്കുന്ന ഈ കുരുന്ന് ഭാവിയുടെ വാഗ്ദാനമായി മാറുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News