ഇതാണ് വിദ്യാഭ്യാസം: പുസ്തകത്തിലെ പഠനം മാത്രമല്ല; ഇവിടെ കൃഷിയും പാഠ്യവിഷയം

വിഷരഹിതമായ പച്ചക്കറി സ്കൂളിൽ ലഭ്യമാക്കുക എന്നതാണ് കൃഷി ആരംഭിച്ചതിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ട് മൺമറഞ്ഞ് പോകുന്ന കാർഷിക സംസ്കാരം എന്ന വിഷയം കുട്ടികൾക്ക് പകർന്ന് നൽകാനും കൃഷിയിലൂടെ ഉപകരിക്കുന്നുണ്ട്. 208 ഗ്രോ ബാഗിലാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. മുളക്, വെണ്ട,കത്തിരി, വഴുതന,തക്കാളി, സലാഡ് വെള്ളരി, പയർ, പാവൽ, പടവലം, ചീര എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 07:14 PM IST
  • വെള്ളനാട് കൃഷിഭവൻ അസിസ്റ്റൻറ് നിബു ആണ് സ്കൂളിൽ കൃഷി ആരംഭിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
  • പച്ചക്കറി തൈകൾക്ക് വെള്ളം ഒഴിക്കലും കളകൾ നശിപ്പിക്കലും എല്ലാം വിദ്യാർത്ഥികൾ വളരെ ആഹ്ളാദത്തോടെയാണ് ചെയ്യുന്നത്.
  • നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല, വെള്ളനാട് ഗ്രാമപഞ്ചായത്ത്, വെള്ളനാട് കൃഷിഭവൻ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിത്തിറക്കൽ.
ഇതാണ് വിദ്യാഭ്യാസം: പുസ്തകത്തിലെ പഠനം മാത്രമല്ല; ഇവിടെ കൃഷിയും പാഠ്യവിഷയം

തിരുവനന്തപുരം: പഠനത്തോടൊപ്പം കൃഷി പരിപാലനവുമായി തലസ്ഥാന ജില്ലയിലെ കുട്ടിക്കർഷകർ. നെടുമങ്ങാട് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഉഴമലയ്ക്കൽ ഗവൺമെന്‍റ് എൽ.പി സ്കൂളിലെ കുരുന്ന് വിദ്യാർത്ഥികളാണ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പച്ചക്കറി കൃഷിയെ പരിപാലിച്ച് ശ്രദ്ധേയമാകുന്നത്. കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.

വിഷരഹിതമായ പച്ചക്കറി സ്കൂളിൽ ലഭ്യമാക്കുക എന്നതാണ് കൃഷി ആരംഭിച്ചതിന്‍റെ പ്രധാന ലക്ഷ്യം. കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ട് മൺമറഞ്ഞ് പോകുന്ന കാർഷിക സംസ്കാരം എന്ന വിഷയം കുട്ടികൾക്ക് പകർന്ന് നൽകാനും കൃഷിയിലൂടെ ഉപകരിക്കുന്നുണ്ട്. 208 ഗ്രോ ബാഗിലാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. മുളക്, വെണ്ട,കത്തിരി, വഴുതന,തക്കാളി, സലാഡ് വെള്ളരി, പയർ, പാവൽ, പടവലം, ചീര എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. 

Read Also: മണ്ഡലകാത്തിന് ദിവങ്ങള്‍ മാത്രം ബാക്കി: ഒരുക്കങ്ങൾ നടത്തിയില്ല; വിമർശനവുമായി ഹിന്ദു സംഘടനകൾ

വെള്ളനാട് കൃഷിഭവൻ അസിസ്റ്റൻറ് നിബു ആണ് സ്കൂളിൽ കൃഷി ആരംഭിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. നെടുമങ്ങാട്  അഗ്രോപോയിന്‍റിൽ നിന്ന് വാങ്ങിയ അത്യുൽപാദന ശേഷിയുള്ള വിത്തുകളാണ് കൃഷിയിറക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ജൈവവളം ഉപയോഗിച്ചു എന്നതും കുട്ടിക്കർഷകരുടെ കൃഷിയുടെ മാറ്റുകൂട്ടുന്നു.

പച്ചക്കറി തൈകൾക്ക് വെള്ളം ഒഴിക്കലും കളകൾ നശിപ്പിക്കലും എല്ലാം വിദ്യാർത്ഥികൾ വളരെ ആഹ്ളാദത്തോടെയാണ് ചെയ്യുന്നത്. ഒന്നു മുതൽ നാലാം ക്ലാസു വരെ 51 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒന്നാംഘട്ട വിളവെടുപ്പ് കഴിഞ്ഞപ്പോൾ പരിസര പഠനം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട അനുഭവമാണ് സമ്മാനിച്ചത്. 

Read Also: FIFA World Cup 2022: ഫുട്ബോൾ അരങ്ങുണരാൻ ദിവസങ്ങൾ: മിനി ഖത്തറായി മഞ്ചേരി; എങ്ങും ഫുട്ബോൾ വർണങ്ങൾ

നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല, വെള്ളനാട് ഗ്രാമപഞ്ചായത്ത്, വെള്ളനാട് കൃഷിഭവൻ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിത്തിറക്കൽ. വളരെ കുറഞ്ഞ ചെലവിൽ മറ്റ് സ്കൂളുകളിലും കൃഷി ആരംഭിക്കാൻ കഴിയുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News